പേരാമ്പ്ര: പശ്ചിമഘട്ടത്തിന്റെ നിലനില്‍പ് തന്നെ തകിടം മറിക്കുന്ന നിലയില്‍ ചക്കിട്ടപാറ ആലംപാറയില്‍ ഇരുമ്പയിര് ഖനനം നടത്താന്‍ അനുവദിക്കില്ലെന്ന് സി. കെ. ജാനു പറഞ്ഞു. ഖനനം നടത്താന്‍ ഉദ്ദേശിക്കുന്ന മേഖല സന്ദര്‍ശിച്ച ശേഷം മുതുകാട് ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഖനനം നടന്നാല്‍ വനവാസികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം കൂട്ടതോടെ പലായനം ചെയ്യേണ്ടി വരും. പെരുവണ്ണാമൂഴി ഡാമിന്റെ വൃഷ്ട്ടി പ്രദേശത്ത് ഖനനം നടന്നാല്‍ ഡാമിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. പ്രകൃതിദുരന്തത്തിന് കാരണമാകുന്ന ഖനനത്തിനെതിരെ ജാതിയും മതവും രാഷ്‌ട്രീയവും മറന്ന് എല്ലാ ജനാധിപത്യ വിശ്വാസികളും പരിസ്ഥിതി സ്‌നേഹികളും കൈകോര്‍ക്കണമെന്നും ജാനു ആവശ്യപ്പെട്ടു. പ്രകാശ് കോമത്ത് അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ പി. കടിയങ്ങാട്, ബാബു പുതുപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. ജിലേഷ്, സുനില്‍ മാക്കുന്നുമ്മല്‍, കോമള ഭാസ്‌ക്കരന്‍, വനജ വിശ്വനാഥ്, കെ. ടി. പ്രകാശിനി എന്നിവര്‍ പങ്കെടുത്തു
















