ചണ്ഡിഗഡ്: പഞ്ചാബില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കടയിലേക്ക് പാഞ്ഞ് കയറി ഏഴു പേര്‍ കൊല്ലപ്പെട്ടു. പതിനേഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹോഷിയാര്‍പുരിനു സമീപം ചോഗലിലായിരുന്നു അപകടം.
ഹോഷിയാര്‍പുരില്‍നിന്നു ഹിമാചല്‍പ്രദേശിലേക്കു പോയതായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. ബ്രേക്കുകൾ തകരാറിലായതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം വിട്ട് റോഡിനു സമീപത്തുണ്ടായിരുന്ന ചായക്കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മരിച്ചവരില്‍ നാലു പേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
















