കാസര്‍കോട്: മംഗലാപുരം യുണിവേഴ്‌സിറ്റിയിലേക്ക് നടന്ന യുണിയന്‍ തെരഞ്ഞെടുപ്പില്‍ പത്താം തവണയും എബിവിപിക്ക് തിളക്കമാര്‍ന്ന വിജയം. തുടര്‍ച്ചയായുള്ള എബിവിപിയുടെ വിജയം പ്രവര്‍ത്തകരില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ബല്‍മട്ട യുണിവേഴ്‌സിറ്റി കോളേജിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 31 സീറ്റുകളില്‍ 28 എണ്ണത്തിലും എബിവിപി വിജയിച്ചു. ഭൂരിഭാഗം സീറ്റുകളിലും ഏകപക്ഷീയമായ വിജയമാണ് എബിവിപി നേടിയത്. സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡണ്ടായി മോഹിത്തും,
സെക്രട്ടറിയായി ദീപകും തെരഞ്ഞെടുക്കപ്പെട്ടു. ഡോക്ടര്‍ ബി.ആര്‍ അംബേദ്കര്‍ സമ്മാനിച്ച ജനാധിപത്യ സംവിധാനവും ഭരണഘടനയുമാണ് ഞങ്ങളുടെ വിജയത്തിന് കാരണമായതെന്ന് എബിവിപി നേതാക്കള്‍ സ്മരിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ അംബേദ്കര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി സ്മരണാഞ്ജലി അര്‍പ്പിച്ചു.
















