മുംബൈ: മുബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥന് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. അമര്‍ ഗെയ്ദ്വാദ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ജീവനൊടുക്കിയത്. പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം.
ബൊരിവാലിയില് നിന്നുള്ള ലോക്കല്‍ ട്രെയിനില്‍ പട്രോളിംഗ് ഡ്യൂട്ടിലായിരുന്ന ഇയാള്‍ പെട്ടന്ന് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ഇയാളെ പെട്ടന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല.
അമര്‍ ജീവനൊടുക്കാനുണ്ടായ സാഹചര്യമെന്താണന്ന് അറിയില്ലെന്നും അതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.















