ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ദുബായിയില്‍ ക്രാഷ് ലാന്‍ഡിംഗിനിടെ കത്തിയമര്‍ന്ന എമിറേറ്റ്സ് വിമാനത്തെ ചതിച്ചത് കാറ്റെന്ന് റിപ്പോര്‍ട്ട്. നിലത്തിറങ്ങാനുള്ള ആദ്യ ശ്രമം വിഫലമാകുമ്പോള്‍ വീണ്ടും ഉയര്‍ന്ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാറുണ്ട്. ഇതിനെ ഗോ എറൗണ്ട് എന്നാണ് വിളിക്കുക. ഇത്തരമൊരു ശ്രമത്തിന് മുതിര്‍ന്നപ്പോള്‍ കാറ്റിന്റെ ദിശയില്‍ മാറ്റം വന്നത് വിമാത്തെ ബാധിച്ചുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വിമാനം സാധാരണപോലെ ലാന്‍ഡ് ചെയ്യാനാണ് ശ്രമിച്ചത്. കുറച്ചുകൂടി സുരക്ഷിതമായി ഇറങ്ങാന്‍ പൈലറ്റ് ഗോ എറൗണ്ടിന് ശ്രമിച്ചു. അപ്പോഴാണ് പ്രശ്നമുണ്ടായത്. പൈലറ്റിനോട് എയര്‍ട്രാഫിക് കണ്ട്രോളില് നിന്ന് നാലായിരം അടി ഉയരത്തിലേക്ക് ഉയരാന്‍ പറയുന്നത് സംഭാഷണങ്ങൡ നിന്ന് വ്യക്തമാണ്.
അത് കേട്ട പൈലറ്റ് ആ നിര്‍ദ്ദേശം കൃത്യമായി പാലിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളെല്ലാം സാധാരണമാണ്. വിമാനം ഉയര്‍ന്ന് വീണ്ടും തെക്ക് പടിഞ്ഞാറ് ദിശയില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അതേദിശയിലാണ് കാറ്റ് അടിച്ചത്. അതും 40 കിലോമീറ്റര്‍ വേഗത്തില്‍. ഇതാകാം വിമാനത്തെ ബാധിച്ചത്.















