കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു.
അഫ്ഗാനിലെ ഖാമ പ്രവിശ്യയിലുണ്ടായ ആദ്യ സ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ തന്നെ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. സംകാനൈയിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ അഞ്ചു പേര്‍ കൂടി കൊല്ലപ്പെട്ടു.
പ്രദേശവാസികള്‍ സഞ്ചരിച്ച ട്രാക്ടര്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അഹമ്മദ് അറിയിച്ചു.അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
















