കാടാച്ചിറ: കാടാച്ചിറ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഗാന്ധി ശിഷ്യ കൗമുദി ടീച്ചറെ അനുസ്മരിച്ചു. ടീച്ചറുടെ ഏഴാം ചരമ ദിനത്തില്‍ അനുസ്മരണ യോഗം, സ്മൃതിയാത്ര, പുഷ്പാര്‍ച്ചന എന്നിവ നടന്നു. കാടാച്ചിറ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന യോഗം പ്രിന്‍സിപ്പല്‍ എം.വി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ടി.വി.ബേബിലത അധ്യക്ഷത വഹിച്ചു. കെ.ചേതന അനുസ്മരണ പ്രഭാഷണം നടത്തി. ഒ.പി.രേഷ്മ, കെ.കെ.രേഷ്മ, പി.അനില, കെ.ധന്യ, പി.കെ.പ്രവീണ, എ.സി.രമ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൗമുദി ടീച്ചറുടെ വസതിയായ ഉദയരുരം സന്ദര്‍ശിച്ചു. കുട്ടികള്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
















