കെയ്‌റോ: ഈജിപ്റ്റില്‍ സൈന്യവും ബസ്ലാമിക് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഐഎസ് തലവന്‍ കൊല്ലപ്പെട്ടതായി ഈജിപ്ഷ്യന്‍ സൈന്യം.
ഐഎസിന്റെ സിനായ് പ്രവിശ്യ വിഭാഗം തലവന്‍ അബു ദു അല്‍ അന്‍സാരിയാണ് കൊല്ലപ്പെട്ടത്.അന്‍സാരിയടക്കം 45 ഭീകരരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ഭീകരരുടെ ഒളിത്താവളങ്ങളില്‍ സൈന്യം നടത്തിയ റെയ്ഡില്‍ നിരവധി ആയുധങ്ങള്‍ നശിപ്പിച്ചതായും മുഹമ്മദ് സമീര്‍ വ്യക്തമാക്കി. എന്നാല്‍ സൈനിക നീക്കം എന്നുനടന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
2013ല്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പട്ടാളം പുറത്താക്കിയതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്.
















