ന്യൂദല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ ബന്ധുക്കള്‍ കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ചു.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊപ്പം ഫാ. ടോമിന്റെ നാലു ബന്ധുക്കളും ക്രൈസ്തവ സഭാ ഭാരവാഹികളും മന്ത്രിയെ സന്ദര്‍ശിച്ചു.
ഫാ.ടോം സുരക്ഷിതനാണെന്നും എത്രയും വേഗം ഫാദറിനെ തിരികെ എത്തിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും സുഷമാ സ്വരാജ് പ്രതിനിധിസംഘത്തെ അറിയിച്ചു.















