300 യാത്രക്കാരെ 90 സെക്കന്റുകള്‍ക്കകം സുരക്ഷിതമായി പുറത്തിറക്കിയതിനു തൊട്ടുപിന്നാലെ വിമാനം തീപിടിച്ച് പൊട്ടിത്തെറിച്ചു. തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരെയാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.
300 മില്ലി ലിറ്റര്‍ കുടിവെള്ളം ഒരു രൂപയ്‌ക്ക് വെന്‍ഡിങ് മെഷീന്‍ വഴി റെയില്‍വേ വില്‍ക്കുന്നു. അരലിറ്റര്‍ (മൂന്നുരൂപ), ഒരു ലിറ്റര്‍ (അഞ്ച് രൂപ), രണ്ട് ലിറ്റര്‍ (എട്ട് രൂപ) എന്നീ നിരക്കിലും കുടിവെള്ളം വില്‍ക്കും.
105 സെ.മീ. മഴ മാത്രമാണ് ഇടവപ്പാതി തുടങ്ങി രണ്ട് മാസത്തിനിടെ കേരളത്തില്‍ ലഭിച്ചത്. ജൂണ്‍-ജൂലൈ മാസങ്ങളിലായി 143.2 സെ.മീ.മഴ ലഭിക്കേണ്ടതായിരുന്നു. വയനാട്ടിലാണ് മഴ ഏറ്റവും കുറഞ്ഞത്-60%
585 അംഗ നേപ്പാള്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച പ്രചണ്ഡയ്‌ക്ക് അനുകൂലമായി 363 പേര്‍ വോട്ടു ചെയ്തു. 201 പേര്‍ എതിര്‍ത്തു. 22 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മത്സരരംഗത്ത് പ്രചണ്ഡ മാത്രമേ ഉണ്ടായിരുന്നുളളൂ.
















