ബെംഗളൂരു: സംഗീതം മനസിന് ശാന്തി തരും. എന്നാല്‍ സമാധാനം കളയാനും അതുമതി. ഇരുപത്തഞ്ചു വയസുകാരന്‍ അമന്‍ നര്‍ത്തകനാണ്. പെട്ടെന്നൊരുനാള്‍ അമന് ചെവികേള്‍ക്കാതെയായി. പാട്ടുകേള്‍ക്കാനാകാതെ, താളമറിയാതെ വന്നപ്പോള്‍ അമന് ജോലി ഉപേക്ഷിക്കേണ്ടി വന്നു.
ഒരു ദിവസത്തിന്റെ പാതിയിലേറെ ഉച്ചത്തിലുള്ള പാട്ട് തുടര്‍ച്ചയായി കേട്ടതു കൊണ്ടാണ് കേള്‍വി ശക്തി പോയതെന്ന് ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചു. റിഹേഴ്‌സല്‍ ക്യാമ്പില്‍ അത് പതിവാണ്. ധ്യാനം ശീലമാക്കി പൂര്‍വ്വസ്ഥിതിയിലെത്താനുള്ള ശ്രമത്തിലാണ് അമന്‍.
80- 90 ഡെസിബെല്ലിലും കൂടുതല്‍ കേള്‍ക്കുന്നതാണ് പ്രശ്‌നം. പരമാവധി എട്ടുമണിക്കൂര്‍ കേള്‍ക്കാം. അതിലപ്പുറമായാല്‍ ചെവിക്കല്ലു പൊട്ടുമെന്നാണ് ഇഎന്‍ടി വിദഗ്ധരുടെ അഭിപ്രായം. സൗണ്ട് എഞ്ചിനീയര്‍മാര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ് ഈ കേള്‍വിക്കുറവിന്റെ പ്രശ്‌നങ്ങള്‍.















