Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രോഗബാധയെന്ന് സംശയം; ഒമ്പത് പേര്‍ കൂടി ചികിത്സ തേടി ഡിഫ്ത്തീരിയ: മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 01:27 pm IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഡിഫ്ത്തീരിയ ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ മാവൂര്‍ കണ്ണിപറമ്പ് സ്വദേശിയായ യുവാവ്, ചെമ്മരത്തൂര്‍ സ്വദേശിനിയായ മധ്യവയസ്‌ക, വളയം സ്വദേശിയായ യുവാവ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഡിഫ്ത്തീരിയ രോഗബാധ സംശയിച്ച് ഒമ്പത് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

വടകര സ്വദേശിയായ നാല് വയസ്സുകാരന്‍, കോടഞ്ചേരി സ്വദേശിയായ ഏഴു വയസ്സുകാരന്‍, ചെലവൂര്‍ സ്വദേശിയായ എട്ട് വയസ്സുകാരന്‍, മാങ്കാവ് സ്വദേശിനിയായ പത്താംക്ലാസുകാരി, പുതിയങ്ങാടി, ഫറൂഖ് കോളജ് സ്വദേശിനികളായ രണ്ട് യുവതികള്‍, തൂണേരി, ചേലക്കാട് സ്വദേശിനികളായ രണ്ട് മധ്യവയസ്‌കകള്‍, കല്ലുരുട്ടി സ്വദേശിയായ മധ്യവയസ്‌കന്‍ എന്നിവരാണ് ഡിഫ്ത്തീരിയ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്.

അതേസമയം വളയത്തും ഒരാള്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. ഈ മേഖലകളില്‍ ഡിഫ്ത്തീരിയ പടരുമ്പോള്‍ ആശുപ്രതികളില്‍ പ്രതിരോധകുത്തിവെപ്പിനുള്ള മരുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നാദാപുരം, തൂണേരി, ചെക്യാട്, വളയം, വാണിമേല്‍ എന്നീ പഞ്ചായത്തുകളില്‍ രോഗം കണ്ടെത്തിയിരുന്നെങ്കിലും പ്രതിരോധപ്രവര്‍ത്തനം ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. വളയം പഞ്ചായത്തിലെ നിരവുമ്മലില്‍ ഒരാള്‍ക്ക് ഡിഫ്ത്തീരിയ ലക്ഷ്ണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മേഖലകളിലെ പല പിഎച്ച്‌സികളിലും ആവശ്യത്തിന് മരുന്ന് സ്റ്റോക്കില്ല. വളയത്ത് രോഗം സ്ഥിരീകരിച്ച യുവാവിന്റെ വീടിന് പരിസരത്തെ നൂറ് പേര്‍ക്ക് കുത്തിവെപ്പെടുക്കാന്‍ ആരോഗ്യവകുപ്പ് ടോക്കണ്‍ നല്‍കിയിരുന്നെങ്കിലും മരുന്നിന്റെ കുറവ് കാരണം പലരും തിരിച്ചു പോവുകയായിരുന്നു. എന്നാല്‍ വേണ്ടത്ര വാക്‌സിനുകള്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആരോഗ്യ വകുപ്പിന്റെ ഊര്‍ജിത സംരംഭവുമായി നാട്ടുകാര്‍ സഹകരിക്കുന്നെണ്ടെങ്കിലും വാക്‌സിനിന്റെ ലഭ്യതകുറവ് ഉദ്യോഗസ്ഥരെ കുഴക്കുകയാണ്.

അഴിയൂര്‍ സ്വദേശിയായ മുപ്പത്തിയഞ്ചുകാരനും, കൊടുവള്ളി സ്വദേശിനിയായ യുവതിയ്‌ക്കും ഇന്നലെ മലേറിയ സ്ഥിരീകരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച് 1328 പേരാണ് ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളുമായി ഇന്നലെ ചികിത്സ തേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

പുതിയ വാര്‍ത്തകള്‍

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.