ഉദയ്‌പ്പൂര്‍: പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്ന തരം മാങ്ങ. ഗ്ലൂക്കോസിന്റെ അളവ് വളരെയേറെക്കുറഞ്ഞ തരം മാങ്ങ രാജസ്ഥാന്‍ ഉദയ്‌പ്പൂരിലെ മഹാറാണ പ്രതാപ് യൂണിവേഴ്‌സിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജിയില്‍ വികസിപ്പിച്ച് വരികയാണ്. മധ്യപ്രദേശിന്റെ സ്വന്തമായ വനരാജ് എന്ന തരം മാങ്ങയിലാണ് ഗവേഷണം നടന്നുവരുന്നത്. ഇതുവരെയുള്ള ഗവേഷണം പ്രോല്‍സാഹജനകമാണ്.
പ്രമേഹരോഗികള്‍ക്ക് വിനയാകുന്ന ടിഎസ്എസ് ഘടകം സാധാരണ മാങ്ങകളില്‍ 25 ശതമാനം വരെയുണ്ട്. ഇത് വെറും ഒന്‍പതു ശതമാനമാക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത് ഇനിയും കുറയ്‌ക്കുകയാണ് ലക്ഷ്യം.
















