ഷിംല: ബിസിസിഐ അദ്ധ്യക്ഷനും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിനെതിരെ നല്‍കിയ ഹര്‍ജി ഹിമാചല്‍ ഹൈക്കോടതി തള്ളി. ധര്‍മ്മശാലയില്‍ സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ അനുരാഗ് താക്കൂര്‍ അനധികൃതമായി ഭൂമി കൈയേറിയെന്നായിരുന്നു കേസ്.
എന്നാല്‍ പരാതി അപൂര്‍ണ്ണവും അവ്യക്തവുമാണെന്ന് ജസ്റ്റിസ് രാജീവ് ശര്‍മ്മയടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
താക്കൂറിനെതിരെ പ്രഥമദൃഷ്ട്യാ കേസ്സെടുക്കുവാന്‍ കഴിയില്ലെന്നും കോടതി കണ്ടെത്തി.
ഏകദേശം 49,118.25 സ്‌ക്വയര്‍ മീറ്റര്‍ ഭൂമി ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസ്സോസിയേഷന്‍ ഗവണ്‍മെന്റ് പാട്ടത്തിനെടുത്തിട്ടുണ്ട്. ഇതിന് നേതൃത്വം നല്‍കിയിരുന്ന താക്കൂറിനെതിരെ 2000 ല്‍ ഹിമാചലിലെ വിജിലന്‍സ് വിഭാഗം കേസ്സെടുത്തിരുന്നു. എന്നാല്‍ അന്നും താക്കൂറിനെതിരെ മതിയായ തെളിവുകള്‍ നല്‍കുവാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല.
















