ലണ്ടന്‍: ലണ്ടനിൽ യുവാവിന്റെ കഠാര കൊണ്ടുള്ള ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധ്യലണ്ടനിലെ റസ്സൽ സ്ക്വയറിനു സമീപമാണ് ആക്രമണം ഉണ്ടായത്.
ബുധനാഴ്ച രാത്രി 10.30ഓടെ സ്ക്വയറിനു സമീപം എത്തിയ യുവാവ് അരികത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. യുവാവിന്റെ കുത്തേറ്റു വീണ സ്ത്രീ ഉടൻ തന്നെ കൊല്ലപ്പെട്ടു. ആക്രമണം വിവരം ലഭിച്ച ഉടൻ പോലീസ് പ്രദേശത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയെ സമീപത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദമാണ് ആക്രമത്തിനു പിന്നിലെന്നാണ് ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസ് സംശയിക്കുന്നത്. പ്രദേശത്ത് പോലീസ് കനത്ത കാവലാണ് ഒരുക്കിയിട്ടുള്ളത്.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ അടിക്കിടെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് പിന്നിൽ ഐഎസ് സംഘടനയെന്നാണ് ഇന്റലിജൻസ് അധികൃതർ വ്യക്തമാക്കുന്നത്.
















