Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തലസ്ഥാന മൃഗശാലയില്‍ ഓണത്തിന് വെള്ള മയിലുകള്‍ പീലി വിടര്‍ത്തിയാടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 10:42 pm IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന മൃഗശാലയില്‍ ഈ ഓണത്തിന് പീലി വിടര്‍ത്തിയാടാന്‍ വെള്ള മയിലുകള്‍ എത്തുന്നു. സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിസ്മയമൊരുക്കാന്‍ ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്നാണ് പുതിയ അതിത്ഥികള്‍ എത്തുന്നത്. ഇവിടെ ഉണ്ടായിരുന്ന വെള്ള മയില്‍ 2002ല്‍ പ്രായാധിക്യത്താല്‍ ചത്തതോടെ ഇവയുടെ പീലിയഴക് ആസ്വദിക്കാന്‍ കഴിയാത്ത നിരാശയിലായിരുന്നു സന്ദര്‍ശകര്‍. ഓണത്തോടെ ഈ നിരാശയ്‌ക്ക് പരിഹാരമാകും.

രണ്ട് ആണ്‍ മയിലുകളും രണ്ട് പെണ്‍ മയിലുകളുമാണ് മൃഗശാലയ്‌ക്ക് ചന്തം പകരുവാന്‍ തമിഴകത്തുനിന്ന് വരുന്നത്. ഓണക്കാഴ്ചകള്‍ക്കായി എത്തുന്ന സഞ്ചാ

തലസ്ഥാന മൃഗശാലയില്‍ ഓണത്തിന് അതിഥിയായി എത്തുന്ന വെള്ള മയില്‍

രികളെ ആകര്‍ഷിക്കുവാന്‍ വെള്ള മയിലുകള്‍ക്ക് പുറമെ നാഗാലാന്റ് മൃഗശാലയില്‍ നിന്ന് ഒരു ജോഡി ഹിമാലയന്‍ കരടികളും തലസ്ഥാന മൃഗശാലയില്‍ എത്തുന്നുണ്ട്. പ്രായാധിക്യത്താല്‍ ഉശിരു ചോര്‍ന്ന നമ്മുടെ മൃഗശാലയിലെ ഹിമാലയന്‍ കരടികള്‍ കാണികള്‍ക്ക് മടുത്തുതുടങ്ങിയിരുന്നു. ഇനിമുതല്‍ രണ്ടു വയസുമാത്രം പ്രായമുള്ള നാഗാലാന്റിലെ കരടികളുടെ ശൗര്യം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമാകും.

വെള്ള മയിലുകള്‍ക്ക് പകരമായി രണ്ട് ജോഡി റിയ പക്ഷികളെയാണ് നമ്മള്‍ ചെന്നൈ മൃഗശാലയ്‌ക്ക് നല്‍കുന്നത്. ഹിമാലയന്‍ കരടിക്ക് പകരം രണ്ട് കടുവകളെയാണ് നാഗാലാന്റിന് കൈമാറുന്നത്. വന്യജീവി നിയമപ്രകാരം ഇത്തരം ജീവികളെ വാങ്ങാനോ വില്‍ക്കാനോ അനുമതിയില്ല. അതിനാല്‍ മൃഗശാലകള്‍ പരസ്പരം വച്ചുമാറുകയാണ് പതിവ്. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ് ഇത്തരം കൈമാറ്റം നടക്കുന്നത്. തിരുവനന്തപുരം മൃഗശാലയ്‌ക്ക് കേന്ദ്ര വനം വന്യജീവി മന്ത്രാലയം ഇതിന് നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ കൈമാറ്റം നടന്നില്ല. ഇപ്പോള്‍ കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കി ഓണത്തിന് വെള്ള മയിലുകളെയും ഹിമാലയന്‍ കരടികളെയും ഇവിടേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മൃഗശാല അധികൃതര്‍.

55 ഏക്കര്‍ വിസ്തൃതിയില്‍ ഭാരതത്തില്‍ ആദ്യമായി ആരംഭിച്ച മൃഗശാലയാണ് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാളിന്റെ സ്വപ്‌നമായിരുന്നു തലസ്ഥാനത്ത് മൃഗശാല എന്നത്. അദ്ദേഹത്തിന്റെ സഹോദരന്‍ ഉത്രം തിരുനാള്‍ മഹാരാജാവായപ്പോഴാണ് മൃഗശാല യാഥാര്‍ത്ഥ്യമാക്കിയത്. 1857 ല്‍ ഒരു മ്യൂസിയമാണ് അദ്ദേഹം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇതിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ 1859 ല്‍ മൃഗശാലയും പാര്‍ക്കും ആരംഭിക്കുകയായിരുന്നു. പക്ഷികള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഇന്ന് തലസ്ഥാനത്തെ ഈ മൃഗശാല. കാലാനുസൃതമായ മാറ്റങ്ങളും പുതുമയും തേടി ലോകത്തിന്റെ പല ഭാഗത്തുനിന്നും മൃഗങ്ങളെയും പക്ഷികളെയും ഇവിടെ എത്തിക്കുന്നുണ്ട്. അടുത്തുതന്നെ ആഫ്രിക്കയില്‍ നിന്ന് തീവിഴുങ്ങി പക്ഷി, ഓസ്‌ട്രേലിയയില്‍ നിന്ന് കുമ, മദിരാശിയില്‍ നിന്ന് വെള്ള സിംഹം, ജിറാഫ്, സീബ്ര, നീലഗിരി ലാംഗൂര്‍ തുടങ്ങി വൈവിധ്യങ്ങള്‍ ഏറെയുള്ള അതിഥികളെ തലസ്ഥാന മൃഗശാലയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മൃഗശാല ഡയറക്ടര്‍ പറയുന്നു. ഇവയ്‌ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ഇണങ്ങിച്ചേര്‍ന്ന് ജീവിക്കാന്‍ വേണ്ട അന്തരീക്ഷം മൃഗശാലയില്‍ സജ്ജമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

India

തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥിയുടെ മറുപടി 

Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

India

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.