Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് അധിനിവേശ കശ്മീരില്‍ സംഘര്‍ഷം വ്യാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 09:31 pm IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ അധീനതയിലുള്ള ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യകളിലും പാക് അധീന കശ്മീരിലും പാക് സര്‍ക്കാരിനെതിരായ ജനരോഷം ശക്തമായി. ചൈനയുമായി ചേര്‍ന്ന് പാക്കിസ്ഥാന്‍ സംയുക്ത സൈനിക പെട്രോളിംഗ് നടത്തിയതും ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പ്രഖ്യാപനവും അടക്കം നിരവധി വിഷയങ്ങളുയര്‍ത്തിയാണ് ദിവസങ്ങളായി ജനങ്ങള്‍ തെരുവിലിറങ്ങിയത്.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും പാക് സൈന്യത്തിനുമെതിരായ പ്രതിഷേധ പരിപാടികളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്. പാക് അധീന കാശ്മീരില്‍ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ജനങ്ങള്‍ പാക് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയതിന് പിന്നാലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലും പ്രതിഷേധമുയര്‍ന്നതോടെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായിട്ടുണ്ട്.

ചൈനയില്‍ നിന്നും തെക്കന്‍ പാക്കിസ്ഥാനിലേക്ക് 3,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സാമ്പത്തിക ഇടനാഴിയാണ് നിര്‍മ്മിക്കുന്നത്. 40 ബില്യണ്‍ ഡോളറിന്റെ സ്വപ്‌ന പദ്ധതിയായി പാക്കിസ്ഥാന്‍ പദ്ധതിയെ വിശേഷിപ്പിക്കുമ്പോള്‍ ഇടനാഴിയുടെ ഭാഗമായ ഗില്‍ജിത്- ബാള്‍ട്ടിസ്ഥാന്‍ മേഖലകളിലും പാക് അധീന കശ്മീരിലും രാഷ്‌ട്രീയ പാര്‍ട്ടികളുടേയും ജനങ്ങളുടേയും എതിര്‍പ്പാണ് പാക് ഭരണകൂടം നേരിടുന്നത്.

ഇടനാഴിയുടെ ഭാഗമായി റോഡ്, റെയില്‍, പൈപ്പ് ലൈനുകള്‍ ഉണ്ടാകും. ഇതിന്റെ ഭാഗമായി ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെയും പിഒകെയിലെയും ആയിരക്കണക്കിന് പേര്‍ക്ക് ഭൂമി നഷ്ടമാകും. പാക്കിസ്ഥാനും ചൈനയ്‌ക്കും പ്രയോജനമുള്ള പദ്ധതിക്കായി തങ്ങളെന്തിന് ഭൂമിയും മറ്റും വിട്ടുനല്‍കണമെന്ന വാദമുയര്‍ത്തിയാണ് ജനങ്ങളുടെ പ്രതിഷേധം. പാക് സര്‍ക്കാരിന്റെ അധീനതയിലാണെങ്കിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളോട് പാക്കിസ്ഥാന്‍ പതിറ്റാണ്ടുകളായി മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. തീര്‍ത്തും അവികസിത മേഖലകളാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലും പിഒകെയിലുമുള്ളത്.

ചൈനയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ട്രക്കുകള്‍ പോകുന്നത് എണ്ണിക്കൊണ്ടിരിക്കേണ്ട അവസ്ഥ തങ്ങള്‍ക്കുണ്ടാകുമെന്നാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ രാഷ്‌ട്രീയ നേതാവായ അബ്ദുള്‍ റഹ്മാന്‍ ബുഖാരി പറയുന്നത്. പാക്കിസ്ഥാനില്‍ വൈദ്യുത ക്ഷാമം രൂക്ഷമായതോടെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലേക്ക് നല്‍കിയിരുന്ന വൈദ്യുതി പൂര്‍ണ്ണമായും പിന്‍വലിച്ചിട്ടു നാളുകളായി. പുതിയ വൈദ്യുത പദ്ധതികള്‍ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുമില്ല.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പുറമേ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി വരുന്നത് വലിയ തോതിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥയ്‌ക്ക് വഴിതെളിക്കും. തങ്ങള്‍ തൊഴില്‍ രഹിതരായി നില്‍ക്കുമ്പോള്‍ ചൈനീസ് തൊഴിലാളികള്‍ തങ്ങളുടെ നാട്ടിലെത്തി ജോലി ചെയ്യുമെന്നും അവര്‍ ആരോപിക്കുന്നു.

സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി 60 പ്രത്യേക സാമ്പത്തിക മേഖലകളാണ് പാക്കിസ്ഥാനില്‍ ചൈന സ്ഥാപിക്കുന്നത്. എന്നാല്‍ ഇതിലൊന്നു പോലും ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലൂടെയോ പാക് അധീന കശ്മീരിലൂടെയോ പോകുന്നില്ല. ഇടനാഴിയുടെ സുരക്ഷയ്‌ക്കായി സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് ഇവിടെ നിര്‍മ്മിക്കുന്നതെന്ന് പിഒകെയിലെ കശ്മീര്‍ നാഷണല്‍ പാര്‍ട്ടി നേതാവ് മുഹമ്മദ് നയീം ഖാന്‍ പറഞ്ഞു.

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലും പാക് അധീന കശ്മീരിലും ചൈനയ്‌ക്ക് മറ്റു താല്‍പ്പര്യങ്ങളുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. മേഖലയില്‍ കടന്നുകയറാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെ പ്രാദേശിക വികാരം ശക്തമാകുകയാണ്. പദ്ധതിക്കായി പാക് സര്‍ക്കാരും സൈന്യവും ചേര്‍ന്ന് ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാനിലെ ആളുകളുടെ ഭൂമി

ബലപ്രയോഗത്തിലൂടെയാണ് കൈവശപ്പെടുത്തുന്നത്. ചൈനയിലേക്ക് പാക്കിസ്ഥാന്‍ സൈന്യം കാരക്കോറം ദേശീയ പാത നിര്‍മ്മിച്ചപ്പോള്‍ പ്രദേശവാസികള്‍ക്ക് യാതൊരു നഷ്ടപരിഹാരവും നല്‍കിയിട്ടില്ലെന്ന് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡയറക്ടര്‍ സെങ് എച്ച് സെറിംഗ് പറഞ്ഞു.

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്റെ ഭരണഘടനാ പദവി ഇല്ലാതാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും ജനങ്ങള്‍ മുഴുവന്‍ ഇതിനെതിരാണെന്നും നാഷണല്‍ കോണ്‍ഗ്രസ് ഡയറക്ടര്‍ പറഞ്ഞു.

1947ലാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖല പാക്കിസ്ഥാന്‍ അന്യായമായി കൈവശപ്പെടുത്തിയത്. എന്നാല്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പ്രദേശവാസികളുടെ പ്രാഥമിക സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സംവിധാനങ്ങള്‍ പോലും മേഖലയിലുണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.