ജിദ്ദ: തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ദുരിതത്തിലായ ഭാരതീയരെ വ്യാഴാഴ്ച നാട്ടിലെത്തിക്കും. സൗദിയില്‍ നിന്നും പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ 5.30-നാണ് ആദ്യ സംഘം പുറപ്പെടുക.
ഹജ് വിമാനത്തിലാണ് ആദ്യ സംഘം മടങ്ങുന്നത്. ഇന്ത്യക്കാരെ സഹായിക്കാന്‍ സൗദിയില്‍ തങ്ങുന്ന കേന്ദ്രമന്ത്രി വി.കെ.സിംഗ് ഇന്ന് വൈകിട്ടോടെ മദീനയിലെത്തും.
മാസങ്ങളായി തൊഴിലും ശമ്പളവുമില്ലാതെ പതിനായിരത്തിലേറെ ഇന്ത്യക്കാരാണ് സൗദിയില്‍ കഴിയുന്നത്. ഇവരുടെ പ്രശ്നം പരിഹരിക്കുന്നതിന് വി.കെ സിംഗ് ഇന്ന് ജിദ്ദയില്‍ എത്തിയിരുന്നു. സൗദി തൊഴില്‍ മന്ത്രാലയവുമായി സിംഗും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയിരുന്നു.
തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും തൊഴിലാളികളുടെ ക്യാമ്പ് സന്ദര്‍ശിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തും മൂന്ന് ദിവസം വി .കെ .സിങ് സൗദിയില്‍ ക്യാമ്പ് ചെയ്യും എന്നാണ് വിവരം .
















