10,000 ഭാരതീയരെ സൗദിയില്‍ നിന്ന് തിരിച്ചെത്തിക്കും. ശമ്പളമില്ലാത്തതിനാല്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഭാരതീയരെ തിരിച്ചെത്തിക്കാനാണ് നീക്കം. ഇതിനായി വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് അങ്ങോട്ട് തിരിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമുളള ഭക്ഷണം അധികൃതര്‍ എത്തിച്ചിട്ടുണ്ട്.
9-ാം തീയതികളില്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും സൗജന്യ പരിശോധന ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 12 ദിവസങ്ങള്‍ സൗജന്യ സേവനത്തിന് നീക്കി വയ്‌ക്കാന്‍ രാജ്യത്തെ ഗൈനക്കോളജിസ്റ്റുകളോട് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് കോടി സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.
1.42 രൂപ പെട്രോള്‍ വിലയില്‍ കുറവ് വരുത്തി. ഡീസലിന് 2.01 രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതോടെയാണ് രാജ്യത്തും നിരക്കിളവുണ്ടായിട്ടുളളത്.
108 ആംബുലന്‍സ് ചുമതല സംബന്ധിച്ച് ആരോഗ്യ-വ്യവസായ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുയര്‍ന്നതോടെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ അടിയന്തര യോഗം ചേര്‍ന്നു. ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതല കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ആരോഗ്യ-വ്യവസായ വകുപ്പുകളുടെ സംയുക്ത സംരംഭമായി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഈ നിലപാടുമാറി. ആരോഗ്യവകുപ്പിന് കീഴിലുളള കേരള എമര്‍ജന്‍സി മെഡിക്കല്‍ പദ്ധതിയില്‍ നിലനിര്‍ത്താനാണ് ഇടതു സര്‍ക്കാരിന്റെ തീരുമാനം. ഇതാണ് തര്‍ക്കത്തിന് കാരണം. ഇരുവകുപ്പുകളോടും മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
















