Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കര്‍ക്കടകവാവ് നാളെ; പിതൃതര്‍പ്പണത്തിന് ജില്ലയിലെ സ്‌നാനഘട്ടങ്ങളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 11:01 am IST
inPalakkad

പാലക്കാട്: കര്‍ക്കടകവാവുദിവസം പിതൃതര്‍പ്പണത്തിന് ജില്ലയിലെ സ്‌നാനഘട്ടങ്ങളൊരുങ്ങി. വ്രതശുദ്ധിയുള്ള മനസ്സും ശരീരവുമായി ആയിരങ്ങള്‍ ചൊവ്വാഴ്ച കര്‍ക്കടകവാവ് ആചരിക്കും. പ്രത്യേക ഹോമപൂജാദികളുമായി ശിവക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പിതൃതര്‍പ്പണമര്‍പ്പിക്കാന്‍ മുന്‍കൂട്ടി പേര് നല്‍കാവുന്ന സംവിധാനവും മിക്ക സ്ഥലങ്ങളിലുമുണ്ട്. തിരക്കുള്ളയിടത്തെല്ലാം പോലീസിന്റെ സേവനവും ലഭ്യമാക്കും.

കല്‍പ്പാത്തി പുഴയോരത്ത് പിതൃതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബലിയിടാനെത്തുന്ന കല്‍പ്പാത്തി പുഴയോരത്തെ കടവുകള്‍ ശുചീകരിച്ചു. നഗരസഭ ആറാം വാര്‍ഡ് കൗണ്‍സിലര്‍ പി.ശ്രീമതിയും, മണ്ഡലം ട്രഷറര്‍ കെ.സുഭാഷ്, തങ്കരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കെടുത്തു. പുലര്‍ച്ചെ നാലിന് ബലിയിടല്‍ ചടങ്ങ് തുടങ്ങും. ആറ് ബലിപീഠങ്ങളുണ്ടാവും. പുഴക്കടവ് മുഴുവന്‍ പന്തലിട്ടിട്ടുണ്ട്. നാലായിരത്തോളം പേര്‍ ഇവിടെ ബലിതര്‍പ്പണത്തിന് എത്തുമെന്നാണ് കണക്കുകൂട്ടല്‍. വിശാലാക്ഷീസമേത വിശ്വനാഥക്ഷേത്രം ദേവസ്വമാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് മാനേജിങ് ട്രസ്റ്റി വി.കെ. മണികണ്ഠന്‍ പറഞ്ഞു.

യാക്കര വിശ്വേശ്വരക്ഷേത്രത്തില്‍ രാവിലെ അഞ്ചിന് ബലിതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിക്കും. മഴ പ്രതീക്ഷിക്കുന്നതിനാല്‍ ക്ഷേത്രാങ്കണത്തിലെ മൂന്ന് ഹാളുകളിലാണ് ചടങ്ങുകള്‍ നടത്തുക. പിതൃതര്‍പ്പണവും പിതൃനമസ്‌കാരവും കൂട്ടുനമസ്‌കാരവും അനുഷ്ഠിക്കാന്‍ സൗകര്യമൊരുക്കുമെന്ന് സെക്രട്ടറി എം. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

അലനല്ലൂര്‍: കലങ്ങോട്ടിരി ഭഗവതി ക്ഷേത്ര കമ്മിറ്റി പിതൃതര്‍പ്പണത്തിന് വെള്ളിയാര്‍ പുഴയില്‍ വേദി ഒരുക്കും. വാവുബലി ദിവസം രണ്ടിനു പുലര്‍ച്ചെ നാലിന് ആരംഭിക്കും. വിവരങ്ങള്‍ക്ക് 9645627081, 9497825303, 9495035894.

മണ്ണാര്‍ക്കാട്: പയ്യനെടം കാക്കത്തിരുത്തി ഭുവനേശ്വരി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുന്തിപ്പുഴ കാക്കത്തിരുത്തി കടവില്‍ നാളെ അ!ഞ്ച് മണിക്ക് കര്‍ക്കടക വാവുബലി ചടങ്ങ് നടത്തും. വിവരങ്ങള്‍ക്ക്: 9847443839.

ലക്കിടി: പാമ്പാടിയില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങളായി. പിതൃക്കള്‍ക്ക് മാത്രമല്ല സകല ജീവജാലങ്ങള്‍ക്കും ഇവിടെ ബലിയര്‍പ്പണം നടത്താറുണ്ട്. ആനകള്‍ക്കുപോലും ബലിയര്‍പ്പിക്കുന്ന പതിവുണ്ട്. രാവിലെ 4ന് ബലിതര്‍പ്പണം ആരംഭിക്കും. 11.30 വരെ തുടരും.

തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തില്‍ കര്‍ക്കടകവാവിനുള്ള ഒരുക്കങ്ങളായി. ഭാരതപ്പുഴയില്‍ പിതൃതര്‍പ്പണത്തിനെത്തുന്നവര്‍ വില്വാദ്രിയിലെത്തി ദര്‍ശനം നടത്തുമ്പോഴാണ് തര്‍പ്പണം പൂര്‍ണമാകുന്നതെന്നാണു വിശ്വാസം. ദര്‍ശനത്തിനെത്തുന്നവര്‍ക്കായി വാഹനപാര്‍ക്കിങ്, പ്രസാദമൂട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയതായി ദേവസ്വം മാനേജര്‍ സുനില്‍ കര്‍ത്താ അറിയിച്ചു.

തൃത്താല: യജ്ഞേശ്വരം മഹാക്ഷേത്രത്തില്‍ രാവിലെ നാലുമുതല്‍ ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിക്കും. തിലഹോമം, സായുജ്യപൂജ എന്നിവ ബലിതര്‍പ്പണത്തിന്റെ ഭാഗമായി നടക്കും. വിശേഷാല്‍ പൂജകളുണ്ടാവും.

ചെര്‍പ്പുളശ്ശേരി: കര്‍ക്കടകവാവുബലിക്ക് കാറല്‍മണ്ണ കാളികടവ് മഹാകാളിക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ആഗസ്ത് രണ്ടിന് പുലര്‍ച്ചെ അഞ്ചിന് വാവുബലികര്‍മങ്ങള്‍ ആരംഭിക്കും. വിശേഷാല്‍ പൂജകളും പ്രഭാതഭക്ഷണവുമുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തൃക്കടീരി: മൂന്നുമൂര്‍ത്തി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി രണ്ടിന് നടത്തും. പുലര്‍ച്ചെ അഞ്ചുമുതല്‍ ബലിതര്‍പ്പണമാരംഭിക്കും. വിശേഷാല്‍ പൂജകളും പ്രഭാതഭക്ഷണവുമുണ്ടാകും.

ആലത്തൂര്‍:തൃപ്പാളൂര്‍ ശിവക്ഷേത്രത്തിന് സമീപം ഗായത്രി നദീതീരത്ത് നാളെ പുലര്‍ച്ചെ 4.30 മുതല്‍ പിതൃതര്‍പ്പണം നടക്കും. സാന്ദീപനി സാധനാലയത്തിലെ പ്രവീണ്‍കുമാര്‍ കാര്‍മികത്വം വഹിക്കും. ക്ഷേത്രം കൗണ്ടറില്‍നിന്ന് മുന്‍കൂട്ടി കൂപ്പണ്‍ ലഭിക്കും.

തരൂര്‍ എന്‍.എസ്.എസ്. കരയോഗം നാളെ 6 മുതല്‍ തരൂര്‍ ഗായത്രി പുഴയോരം ശ്മശാനത്തിന് സമീപം വാവുബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കും. വേണുഗോപാല എന്പ്രാന്തിരി കാര്‍മ്മികത്വം വഹിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.