കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിദേശ ഗസ്റ്റ്ഹൗസിനു സമീപം സ്ഫോടക വസ്തുക്കളുമായിട്ടെത്തിയ ട്രക്ക് പൊട്ടിത്തെറിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ വിദേശസഞ്ചാരികള്‍ താമസിക്കുന്ന ഗസ്റ്റ്ഹൗസിനു നേരെയാണ് ആക്രമണം നടന്നത്. ഗസ്റ്റ് ഹൗസിന്റെ ഗേറ്റിനു സമീപം എത്തിയ ട്രക്ക് ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററോളം ദൂരത്തേക്ക് അനുഭവപ്പെട്ടു. പല കെട്ടിടങ്ങളുടെയും ചില്ലുകൾ തകരുകയും വിള്ളൽ വീണിട്ടുമുണ്ട്.
ഇതിനു പുറമെ സ്ഫോടനം നടന്ന പ്രദേശത്ത് നിന്നും ഏതാനും കിലോമീറ്റർ ദൂരെയാണ് അമേരിക്കൻ വ്യോമസേനയുടെ ബഗരാം എയർബേസ് സ്ഥിതി ചെയ്യുന്നത്. താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
















