ടെക്സാസ്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ടെക്സാസ് തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് 30 വയസ് തോന്നിക്കുന്ന യുവതിയാണെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു.
സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഒരേ സ്ഥലത്ത് തന്നെ ഒന്നിലധികം വെടിവെപ്പുകൾ ഉണ്ടായതായി ടെക്സസ് പൊലീസ് അറിയിച്ചു.
















