കണ്ണൂര്‍: പളളിക്കുന്നില്‍ ഗവ.നഴ്സിങ്ങ് സ്കൂള്‍ കെട്ടിടോദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. കെ.എം.ഷാജി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ സി.കെ.വിനോദ്, ഡോ.വി.പി.രാജേഷ്, ജില്ലാ നഴ്സിങ്ങ് ഓഫീസര്‍ ടി.വി.ശൈലജ, പിടിഎ പ്രസിഡണ്ട് കെ.ജയന് എന്നിവര്‍ സംസാരിച്ചു. പിഡബ്ല്യുഡി കെട്ടിട വിഭാഗം ഉത്തരമേഖലാ സൂപ്രണ്ടിങ്ങ്് എഞ്ചിനീയര്‍ കെ പി വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ.ബേബി സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ. കമലാക്ഷി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: