Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

​അ​ട​ല്‍​ജി​യു​ടെ​ ക​വി​ത​ വാ​യി​ച്ച​പ്പോ​ള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 06:19 pm IST
in Varadyam

‘അമ്മയെ വെട്ടിമുറിച്ചിട്ട്

വിളക്ക് തെളിയിക്കയോ?

– ഏതു കുട്ടിയാണതു ചെയ്തത്?

ആരാണ് സഹോദരന്റെ സമാധിക്കുമേല്‍

സ്വന്തം മാളിക പണിയുന്നത്?

ആരാണ് ജന്മനാടിന് തീവെച്ചിട്ട്

സ്വന്തം വീടിനു വെളിച്ചമുണ്ടാക്കുന്നത്?

അമ്മയെ വിറ്റിട്ട്

സുഖം മേടിച്ചവനാരാണ്?

രക്തം തുള്ളി തുള്ളിയായി

ചിന്നിക്കിടക്കുന്നു

നെറ്റിയിലെ കുങ്കുമം

ഉതിര്‍ന്നു വീഴുന്നു

ഒരിടത്തു ദീപാവലി

മറ്റൊരിടത്തു നരമേധം’

(വാജ്‌പേയി)

എനിക്കറിയാം-പറയട്ടെയോ?

തെറ്റാണെങ്കില്‍

പൊറുക്കൂ-ജ്ഞാനത്തിനു

നിറങ്ങള്‍ പലതല്ലയോ!

മറ്റാരുമല്ല, ദശ-

കണ്ഠനാണവന്‍; ഇന്നും

തല്‍ക്കഥയാണീ മന്നില്‍

തരംപോല്‍ നടക്കുന്നു

ലങ്കാലക്ഷ്മിയാക്കീലേ

സാക്ഷാല്‍ ലക്ഷ്മിയെ നിജ-

ഹൃംകൃതി, സ്വന്തം മേന്മ

സുരലോകമെത്തിക്കാന്‍

അവള്‍ ദാസിയായ്- പിന്നെ

അനുജ്ഞ കേള്‍ക്കാനല്ലേ

കഴിയൂ; ലങ്കാപുരി

സമ്പത്താല്‍ സമൃദ്ധമായ്

പേടകം പായിച്ചണ്ഡ-

കടാഹമടക്കൂന്നൂ

പേപിടിച്ചപോല്‍ സ്‌ഫോട-

കായുധം നിറയ്‌ക്കുന്നൂ

കടല്‍ ചാകുന്നതണു-

പ്രസരത്തിനാൽ, ഭൂവി-

ന്നടിവാരത്തെയിളക്കുന്നു

തല്‍പ്പരീക്ഷണം

ഭൂമിപുത്രിയെ യന്ത:-

പുരമെത്തിച്ചൂ കൊടും-

ഭീകര ഖഡ്ഗം വിയല്‍-

പ്പക്ഷിയെ ബലിയാക്കി.

എണ്ണ, വാതകം, കരി

ഒടുങ്ങിപ്പാതാളത്തി-

െലത്തിയ ചര ജന്തു-

വംശനാശത്തിന്‍ മീതേ,

മനുജപ്രാണശ്വാസ

മഹാരണ്യത്തിന്‍ വൃക്ഷ

തടിനി നദി വ്യൂഹം

തീര്‍ത്ത നന്മതന്‍ പക്ഷം,

അവിടൊക്കെയും അവന്‍

മര്‍ത്ത്യാസ്ഥിയാലേ ശുഭ്ര-

ഛവിയാല്‍, രക്തം പൂശു-

മഴകാല്‍,തീര്‍ത്തു സൗധം

എന്നിട്ടും മാതാ ലക്ഷ്മി

ദാസിയാണല്ലോ, ലങ്ക-

തന്നില്‍-ഹാ! വാതാന്മജന്‍

പറന്നിങ്ങെത്തും വരെ!

പേരിതു ശ്രവിച്ചപ്പോള്‍

അക്ഷമം’ ബജ്‌റംഗ് ബലി*

ജയ് ജയ്’ എന്നുറക്കനെ

അടല്‍ജി പൂരിപ്പിച്ചോ!

* ബജ്‌റംഗ് ബലി:

വജ്രബലമുള്ള ഹനുമാന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിനെതിരെ ഗൂഢനീക്കം ; ഉത്സവം അലങ്കോലപ്പെടുത്തിയാൽ ഇന്നത്തെ ഹൈന്ദവസംഘടിത ശക്തിയുടെ കരുത്ത് അറിയും ; വത്സൻ തില്ലങ്കേരി

Kerala

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍: സമവായം ഉണ്ടായേക്കും, സര്‍ക്കാര്‍ നിര്‍ദ്ദേശം ഇരുവിഭാഗവും അംഗീകരിച്ചേക്കും

World

ഗൂഗിൾ അമ്മച്ചി ചതിച്ചു ! ജിപിഎസ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 70കാരി ഓടിച്ച കാർ എത്തിയത് റെയിൽവേ ട്രാക്കിൽ

Kerala

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

Kerala

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം ഉണ്ടായെന്ന് മൊഴി

പുതിയ വാര്‍ത്തകള്‍

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

കനത്ത മഴ: മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം

കാലവര്‍ഷം കനത്തു: കാസര്‍കോട്, വയനാട് , കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

ചൈനയിൽ നിന്നും ജെ-35എഇ വാങ്ങാൻ പാകിസ്ഥാൻ : ഇന്ത്യയ്‌ക്ക് യു -57 നൽകാമെന്ന് പുടിൻ : ഇന്ത്യയുമായി സാങ്കേതിക വിദ്യകൾ കൈമാറാനും തയാർ

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

മിനിസ്റ്റുഡിയോയുടെ “അനന്തൻ കാട് ” ജൂൺ 25-ന്

ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു

സന്തോഷ് ട്രോഫി”.ക്ക് പുതിയ മുഖം.ജോമോൻ ജ്യോതിർ പ്രധാന വേഷത്തിൽ.സെക്കൻഡ് ഷെഡ്യൂളിന് ഇന്ന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.