പാപ്പനംകോട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 397വോട്ട്. സിപിഎമ്മിന്റെ കുത്തക തകര്‍ത്ത് ചരിത്രത്തിലാദ്യമായി ബിജെപി വാര്‍ഡില്‍ ജയിച്ചത് കഴിഞ്ഞ തവണയാണ്. വാര്‍ഡ് പിടിച്ചെടുത്ത ചന്ദ്രന് കിട്ടിയത് 2519 വോട്ട്. രണ്ടാം സ്ഥാനത്തായ സിപിഎമ്മിന് 2014 വോട്ടും കിട്ടി. കോണ്‍ഗ്രസിന് ലഭിച്ചത് 866 വോട്ടും.
ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 2916 വോട്ടുകള്‍. 397 വോട്ട് അധികം. സിപിഎമ്മിന് 2881 വോട്ടു കുടിയപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് വെറും 580 വോട്ടുകള്‍ മാത്രം. ബിജെപിക്ക് വോട്ടുകൂടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് കോണ്‍ഗ്രസ് വോട്ട് കൂട്ടത്തോടെ സിപിഎമ്മിന് മറിച്ചതാണെന്ന് കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ തവണത്തെ 505 ന്റെ ഭൂരിപക്ഷം 35 ആയികുറഞ്ഞു.
സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് നേതൃത്വം നലകിയ പ്രചരണത്തെയും സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുരുപയോ ഗത്തെയും ശിവന്‍കുട്ടിയെപ്പോലുള്ള സഖാക്കളുടെ ഭീഷണിയെയും മറികടന്ന് കൂടുതല്‍ വോട്ടുനേടാനായിഎന്നത് ബിജെപിയുടെ വിജയത്തിന് ഇരട്ടി മധുരംനല്‍കുന്നു. ഈ വാര്‍ഡിലെ ഏഴ് ബൂത്തുകളില്‍ അഞ്ചിലും ബിജെപി മുന്നിലെത്തി.
ബിജെപി, സിപിഎം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക്ഒരോ വാര്‍ഡിലും കിട്ടിയ വോട്ട്: ബൂത്ത് ഒന്ന് – ആശാനാഥ് ജി.എസ് (476), കെ. മോഹനന്‍ (389),അരുണ്‍ വിഷ്ണു സി.കെ (62). ബൂത്ത് രണ്ട് – ആശാനാഥ് ജി.എസ് (350), കെ. മോഹനന്‍ (260),അരുണ്‍ വിഷ്ണു സി.കെ (78).ബൂത്ത് മൂന്ന് – ആശാനാഥ് ജി.എസ് (511), കെ. മോഹനന്‍ (401),അരുണ്‍ വിഷ്ണു സി.കെ (63).ബൂത്ത് നാല് – ആശാനാഥ് ജി.എസ് (307), കെ. മോഹനന്‍ (463).,അരുണ്‍ വിഷ്ണു സി.കെ (68)ബൂത്ത് അഞ്ച് – ആശാനാഥ് ജി.എസ് (324), കെ. മോഹനന്‍ (619),അരുണ്‍ വിഷ്ണു സി.കെ (110).ബൂത്ത് ആറ് – ആശാനാഥ് ജി.എസ് (435), കെ. മോഹനന്‍ (424),അരുണ്‍ വിഷ്ണു സി.കെ (69). ബൂത്ത് ഏഴ് – ആശാനാഥ് ജി.എസ് (513), കെ. മോഹനന്‍ (325), അരുണ്‍ വിഷ്ണു സി.കെ (130)
















