Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

‘നെല്‍ക്കൃഷിക്ക് ഭീഷണിയാകുന്ന ഇഷ്ടിക ചൂളകള്‍ പിടിച്ചെടുക്കും’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 11:35 am IST
inPalakkad

വണ്ടിത്താവളം: ജില്ലയില്‍ നെല്‍ക്കൃഷിക്ക് ഭീഷണിയായി തുടരുന്ന അനധികൃത ഇഷ്ടിക ചൂളകള്‍ പിടിച്ചെടുത്ത് സര്‍ക്കാര്‍ പരിധിയിലാക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനുല്‍കുമാര്‍. നെല്‍വയലുകളുടെ ദുരുപയോഗം ഒരുതരത്തിലും അനുവദിക്കുന്നതല്ല. നെല്‍വയലുകള്‍ നശിച്ചതാണ് ജില്ലയിലെ ചിറ്റൂര്‍ മേഖലയില്‍ ഉള്‍പ്പെടെ രൂക്ഷമായ കുടിവെളളപ്രശ്‌നത്തിന് ഇടയാക്കിയത്. കൃഷിയില്‍ നെല്ലിന് കടുതല്‍ പ്രാധാന്യം കൊടുക്കും. കര്‍ഷകരോടുളള ആദരസൂചകമായി സര്‍ക്കാറിന്റെ ആദ്യ കര്‍ഷകദിനം ആചരിക്കാന്‍ പാലക്കാട് ജില്ലയെ തെരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു. വണ്ടിത്താവളത്ത് കാര്‍ഷിക വികസന ക്ഷേമ വകുപ്പും, വിഎഫ്.പി,സി.കെയും പെരുമാട്ടി ഗ്രാമ പഞ്ചായത്തും സംയുക്തമായി ആരംഭിക്കാനിരിക്കുന്ന കാര്‍ഷിക ഉത്പന്ന സംഭരണ മൂല്യവര്‍ദ്ധിത വിപണന സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എ. എസ് ഹാളില്‍ നിര്‍വ്വഹി ക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ നാളികേര കര്‍ഷകരുടെ സംഭരണ കുടിശ്ശിക തുക ഓണത്തിന് മുന്‍പ് തീര്‍ത്ത് നല്‍കും. കര്‍ഷകരില്‍ നിന്ന് നാളികേരങ്ങള്‍ പരമാവധി എണ്ണം സംഭരിക്കും. നാളികേര സംഭരണ കേന്ദ്രങ്ങള്‍ 382 ല്‍ നിന്ന് 500 എണ്ണത്തിലേക്ക് വ്യാപിപ്പിക്കും.ഇതു സംബന്ധിച്ച് നാഫെഡ്, മാര്‍ക്കറ്റ്‌ഫെഡ്, നാളികേര വികസന ബോര്‍ഡ് തുടങ്ങിയവമായി സജീവ ചര്‍ച്ച നടത്തി വരികയാണ്. രണ്ടുമാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകും. കേരഫെഡിനെ പുനസംഘടിപ്പിച്ച് സിവില്‍ സപ്ലൈസ് വഴിയും റേഷന്‍ കടകള്‍ വഴിയും പരമാവധി അളവില്‍ വെളിച്ചെണ്ണ വിതരണം നടത്തും.

കൃഷിക്കാര്‍ വിളഞ്ഞതും ഗുണമേന്മ ഉറപ്പാക്കുന്നതുമായ നാളികേരങ്ങള്‍ തന്നെ നല്‍കണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ കമ്പിനികളെ ശക്തിപ്പെടുത്തി നാളികേരത്തില്‍ നിന്ന് കൂടുതല്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുമെന്നും സംസ്ഥാനത്ത് നാളികേര പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ തരിശായി കിടക്കുന്ന ഒരു ലക്ഷത്തോളം ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ ഏകോപിപ്പിച്ചുകൊണ്ട്, സഹകരണം, ജലസേചനം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചുളള കൃഷിയിറക്കലാണ് നടപ്പാക്കുക. കര്‍ഷകര്‍ക്ക് പലിശരഹിതമായി മൂന്ന് ലക്ഷം വരെ വായ്‌പ നല്‍കുന്നത് സംബന്ധിച്ച് സഹകരണ വകുപ്പുമായി ചര്‍ച്ച നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. കാര്‍ഷികവായ്‌പകള്‍ കര്‍ഷകരല്ലാത്തവര്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത തടയും. കാര്‍ഷിക മേഖലയിലെ ഗവേഷണം ഊര്‍ജ്ജിതമാക്കും. ഇതിനായി 500 സ്ഥലത്ത് അഗ്രോ ക്ലിനിക്കുകള്‍ സ്ഥാപിക്കും. കൃഷിഭവനുകളുടെ പ്രവര്‍ത്തനം അഗ്രോ ക്ലിനിക്ക് രീതിയിലാക്കണമെന്നും കൃഷി ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ഓഫീസ് മുറിയില്‍ മാത്രം ഒതുങ്ങാത്ത വിധം കൂടുതല്‍ സജീവമാകണമെന്നും മന്ത്രി അറിയിച്ചു.

കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി വില്‍പ്പന ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന കാര്‍ഷിക ഉത്പന്ന സംഭരണ മൂല്യവര്‍ദ്ധിത വിപണന സമുച്ചയത്തില്‍ അന്താരാഷ്‌ട്രാ നിലവാരത്തിലുള്ള സൂക്ഷിപ്പ് സംവിധാനം ,ഗ്രേഡിംഗ്, പാക്കിംഗ്, എന്നിവ ഉള്‍പ്പെടുന്നു. പെരുമാട്ടി ഗ്രാമ പഞ്ചായത്ത് വിലയ്‌ക്ക് വാങ്ങിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി പദ്ധതി വിശദീകരണം നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.