ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഡീ വേമിംഗ് ഡേ (വിര നശീകരണ ദിവസം ) ബ്ലോക്ക്തല പരിശീലന പരിപാടി നടത്തി. ഇരിട്ടി ബ്ലോക്ക് ഓഫീസ് ഹാളില്‍ നടന്ന പരിപാടി അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. റോസമ്മ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രന് ക്ലാസെടുത്തു. ഇരിട്ടി വിദ്യാഭ്യാസ ഉപ ജില്ലാ ഓഫീസര്‍ കെ.ജെ. ജനാര്ദ്ദനന്, വി.കെ.കാര്‍ത്ത്യായനി തുടങ്ങിയവര്‍ സംസാരിച്ചു.
ഓഗസ്റ്റ് 10 എല്ലാവര്‍ഷവും ദേശീയ ഡീ വേമിംഗ് ദിവസമായി ആചരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂള്‍ പ്രധാനാധ്യാപകര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ഭാരവാഹികള്‍, സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. 1 വയസ്സ് മുതല്‍ 19 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് ഭക്ഷണത്തിന് ശേഷം ഒരു ഡോസ് വിര മരുന്ന് നല്‍കുകയാണ് പരിപാടിയുടെ ഉദ്ദേശം. ഒറ്റ ഡോസായി കഴിക്കാവുന്ന അല്ബന്റസോള് ഗുളികയാണ് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: