നായാട്ടുപാറ: ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖും നായാട്ടുപാറ കെപിസി ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാളുമായിരുന്ന ഒഎസ്കെ എരമംഗലത്തിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനാചരണം നടന്നു. കോഴിക്കോട് എരമംഗലം സ്വദേശിയായിരുന്ന ഒഎസ്കെ എരമംഗലം സംസ്കൃത പണ്ഡിതനും അറിയപ്പെടുന്ന ആധ്യാത്മിക പ്രഭാഷകനുമായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ നായാട്ടുപാറയിലെ കുന്നോത്ത് വീട്ടില്‍ നടന്ന ചടങ്ങില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു. ആധ്യാത്മിക പ്രഭാഷകന്‍ കെ.കെ.ചൂളിയാട് അനുസ്മരണ പ്രഭാഷണം നടത്തി. സതീശന് പെരിഞ്ചേരി സംബന്ധിച്ചു. പി.വി.ദേവദാസ് സ്വാഗതം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: