മട്ടന്നൂര്‍: കുഴിക്കല്‍ എല്‍പി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പാലിയേറ്റീവിന്റെ നാലാം വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മട്ടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.പി.അംബിക നിര്‍വ്വഹിച്ചു. കുട്ടികളും പാലിയേറ്റീവ് പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ സെക്രട്ടറി സുനില്‍ മാങ്ങാട്ടിടം ക്ലാസെടുത്തു. പ്രധാനാധ്യാപക സി.വിമലകുമാരി അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ പി.വി.വേണുഗോപാലന്‍, സ്‌കൂള്‍ മാനേജന്‍ സി.വി.വിജയന്‍ മാസ്റ്റര്‍, ശാന്തകുമാരി, റഫീഖ് ബാവോട്ടുപാറ, സി.പി.പത്മനാഭന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് എം.കെ.വിനോദ് സ്‌നേഹനിധി സ്വീകരിച്ചു.
















