പയ്യാവൂര്‍: ഗ്രാമ പഞ്ചായത്തിലെ കര്‍ഷക തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനും നൂതന കാര്‍ഷികയന്ത്രങ്ങള്‍ ഉപയോഗിച്ച് കാര്‍ഷികമേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ രൂപികരിച്ച കാര്‍ഷിക കര്‍മ്മ സേനയുടെ ഉദ്ഘാടനം കൃഷിഭവന്‍ പരിസരത്ത് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി നിര്‍വ്വഹിച്ചു. ടി.പി.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ആഗ്‌നസ് വാഴപ്പള്ളില്‍, ഷാജി കടൂക്കുന്നേല്‍, ഡെയ്‌സി മഞ്ഞനാല്‍, വത്സല സാജു, ജോയി ജോസഫ്, കെ.ടി.അനില്‍കുമാര്‍, ടി.ടി. കുഞ്ഞുമോന്‍, ജെ.എസ്.ജിവ, ഷാജു ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. ഇരിക്കൂര്‍ കൃഷി അസി.ഡയറക്ടര്‍ ജമീല കുന്നത്ത് സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു. പവ്വര്‍ ടില്ലര്‍,ഗാര്‍ഡന്‍ ടില്ലര്‍ എന്നിവയോടൊപ്പം കാട് വയക്കല്‍, മരം മുറിക്കല്‍, , കൊമ്പ് കോന്തല്‍, തെങ്ങ് കയറ്റം, കുഴിയെടുക്കല്‍ എന്നിവയ്‌ക്കും യന്ത്രസഹായത്തോടെ കര്‍മ്മ സേനയുടെ സേവനം ലഭ്യമാണ്. ഫോണ്‍: 9400939150, 8281200203, 9495803279.
















