തിരുവനന്തപുരം: ബിജെപിയുടെ വിജയം ചന്ദ്രന്റെ അഞ്ചുമാസത്തെ ഭരണത്തിനുള്ള അംഗീകാരം കൂടിയാണ്. ചന്ദ്രന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തെ വോട്ടര്‍മാര്‍ അംഗീകരിക്കുകയായിരുന്നു.
വിവിധ ആവശ്യങ്ങള്‍ക്ക് വാര്‍ഡിലുള്ളവര്‍ കൗണ്‍സിലറെ തിരക്കി വീട്ടില്‍ വരുന്നത് ചന്ദ്രന് ഇഷ്ടമില്ലായിരുന്നു. വാര്‍ഡിന്റെ വിവിധ സ്ഥലങ്ങളില്‍ ഫ്‌ളക്‌സ് സ്ഥാപിച്ച് ചന്ദ്രന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയതോടൊപ്പം ആവശ്യങ്ങള്‍ക്ക് ആരും എന്നെ തിരക്കി വരണ്ടായെന്നും ഏത് രാത്രിയും വന്ന് കണ്ടുകൊള്ളാമെന്നും രേഖപ്പെടുത്തിയിരുന്നു. അത് പ്രാവര്‍ത്തികമാക്കിയ കൗണ്‍സിലാറായിരുന്നു ചന്ദ്രന്‍. അഞ്ചുമാസം കൊ
കൈമനം ജംഗ്ഷനിലൊരുക്കിയ മുന്‍ കൗണ്‍സിലര്‍ ചന്ദ്രന്റെ ചിത്രത്തിന് മുന്നില്‍ ദീപം തെളിച്ചപ്പോള്‍ വിങ്ങിപ്പൊട്ടുന്ന ആശാനാഥ്
ണ്ട് വാര്‍ഡിലെ 28 റോഡുകളുടെ അറ്റകുറ്റപണികളും ടാറിംഗും പൂര്‍ത്തിയാക്കാന്‍ ചന്ദ്രനു കഴിഞ്ഞിരുന്നു. ബാക്കിയുണ്ടായിരുന്നത് വിനായകനഗര്‍ റോഡ് മാത്രം. ഈ റോഡിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനിടയിലാണ് ചന്ദ്രനെ മരണം വേട്ടയാടിയത്. കൗണ്‍സിലറുടെ ലറ്റര്‍പാഡുമായി വാര്‍ഡിലുടനീളം പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രനെ മറക്കാന്‍ സാധിക്കില്ല എന്ന വിധിയെഴുത്താണ് ആശാനാഥിന്റെ വിജയം.
















