ഡമാസ്കസ്: ഐഎസ് ഭീകരർ 24 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കൻ സിറിയയിലെ മാൻബിജിലെ ബൈയിർ ഗ്രാമത്തിലുള്ളവരെയാണ് ഭീകരർ ക്രൂരമായി കൊന്നത്.
സിറിയന്‍ സര്‍ക്കാരിന്റെ അധീനതയിലുണ്ടായിരുന്ന ബൈയിര്‍ ഗ്രാമത്തിൽ അതിക്രമിച്ച് കടന്ന ഭീകരർ തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ തിരഞ്ഞ് പിടിക്കുകയായിരുന്നു. തുടർന്ന് ഗ്രാമം പിടിച്ചെടുത്ത് 24 മണിക്കൂറിനകം 24 പേരെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഐഎസിന്റെ അധീനതയിലുള്ള റഖയ്‌ക്ക് അടുത്തും തുര്‍ക്കിയോട് അതിര്‍ത്തി പങ്കിടുന്നതുമായ പ്രദേശമാണ് ബൈയിര്‍.
















