Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മെഡിക്കല്‍ കോളേജിലെ ശോച്യാവസ്ഥ പരിഹരിക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 10:01 pm IST
in Thrissur

ബിജെപി ജില്ലാനേതൃയോഗത്തില്‍ സംസ്ഥാന സഹസംഘടനാസെക്രട്ടറി കെ.സുഭാഷ് സംസാരിക്കുന്നു.

തൃശൂര്‍: തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ നിര്‍ധനരായ ആയിരക്കണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമായ മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിന്റെ ഇന്നത്തെ നില അത്യന്തം ശോചനീയമാണ്. സംസ്ഥാനത്ത് ഏറ്റവും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ഖ്യാതിലഭിച്ച മെഡിക്കല്‍കോളേജിന്റെ അവസ്ഥ ഇന്ന് പരിതാപകരമാണ്. ആവശ്യത്തിന് ഡോക്ടര്‍മാരോ ഹൗസ് സര്‍ജന്മാരോ നേഴ്‌സുമാരോ മറ്റു ജോലിക്കാരോ ഇല്ലാത്ത സ്ഥിതിയാണ്. ജില്ലാകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി കെ.കെ.അനീഷ്‌കുമാര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഡോക്ടര്‍മാരുടെ നിയമനം നടന്നിട്ട് അഞ്ചുവര്‍ഷത്തിലധികമായി. 150ഓളം ഹൗസ് സര്‍ജന്മാര്‍ കോഴ്‌സ് കഴിഞ്ഞ് ഇറങ്ങിയിട്ടും പുതിയവരെ നിയമിക്കുവാന്‍ യാതൊരു സംവിധാനവും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. ഡോക്ടര്‍മാരുടെ അപര്യാപ്തതയും മെഡിക്കല്‍ കോളേജിന് ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിനെല്ലാംപുറമെ ഡ്യൂട്ടിസമയത്ത് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് രോഗികളുടെ ദുരിതം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

മധ്യകേരളത്തിലെ കാന്‍സര്‍ രോഗികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ മെഡിക്കല്‍ കോളേജിനെയാണ്. എന്നാല്‍ ഇവര്‍ക്കാവശ്യമായ പരിചരണം നല്‍കുന്നതിന് യാതൊരു സംവിധാനവും ഇല്ലാത്ത നിലയിലാണ്. റേഡിയേഷന്‍ പോലും യഥാസമയം ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. തന്മൂലം സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. എന്നാല്‍ ഇവിടെയെത്തുന്ന രോഗികളാകട്ടെ നിര്‍ധനരും പാവപ്പെട്ടവരുമാണ്. റേഡിയേഷന് തീയതി നിശ്ചയിച്ച് രോഗികള്‍ എത്തുമ്പോള്‍ ഉപകരണം തകരാറിലായി എന്ന കാരണത്താല്‍ പലപ്പോഴും അവരെ മടക്കി അയക്കുന്ന സ്ഥിതിവിശേഷമാണ്. നിരവധി ഉപകരണങ്ങള്‍ തുരുമ്പെടുത്ത് തുടങ്ങിയിട്ടും ഡെന്റല്‍ കോളേജ് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അതിനുള്ള നടപടി എടുക്കുന്ന കാര്യത്തില്‍ അധികൃതരും നിസ്സംഗത പുലര്‍ത്തുകയാണ്.

മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിന്റെ സൗകര്യവും അപര്യാപ്തമാണ്. വൈദ്യുതി തകരാര്‍, ആശുപത്രിപ്രവര്‍ത്തനത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നു. ഇവിടെയുള്ള ജനറേറ്ററാകട്ടെ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ പലപ്പോഴും ശസ്ത്രക്രിയകള്‍ മാറ്റിവെക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്.

ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്റെ ബാധ്യതയും ഉത്തരവാദിത്വവും സര്‍ക്കാരിനാണെന്നിരിക്കെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ രോഗികളെ ദുരിതക്കയത്തിലേക്ക് മാറ്റിവിടുവാനാണ് ശ്രമം. ഇക്കാര്യത്തില്‍ പരിഹാരം കാണുവാന്‍ ആരോഗ്യവകുപ്പുമന്ത്രി മുന്‍കയ്യെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാനസെക്രട്ടറി എ.കെ.നസീര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, സംസ്ഥാന സഹസംഘടനാസെക്രട്ടറി കെ.സുഭാഷ്, നേതാക്കളായ പി.എസ്.ശ്രീരാമന്‍, പി.എം.ഗോപിനാഥ്, കെ.പി.ജോര്‍ജ്ജ്, കാശിനാഥ്, ഷാജുമോന്‍ വട്ടേക്കാട്, എ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.