Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആട് ആന്റണി തടവിലാകുമ്പോള്‍ ജില്ലാ പോലീസിന് അഭിമാന നിമിഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 02:15 pm IST
inPalakkad

പാലക്കാട്: ആട് ആന്റണിക്ക് കൊല്ലംകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചപ്പോള്‍ ജില്ലാ പോലീസിനും അഭിമാനം. തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രതിയെ പിടികൂടിയ പാലക്കാട്ജില്ലാ പോലീസാണ്. പലതവണ സംസ്ഥാന പോലീസിന്റെ അന്വേഷണ മികവു ചോദ്യം ചെയ്യപ്പെട്ട ആട് ആന്റണി സംഭവത്തില്‍ അതു വീണ്ടെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സ്‌പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി എം.എല്‍. സുനിലും സംഘവും.

കൊല്ലം കുണ്ടറ കുമ്പളം നെടിയവിള വീട്ടില്‍ ആന്റണി വര്‍ഗീസ് എന്ന ആട് ആന്റണിയെ 2015 ഒക്ടോബര്‍ 13ന് തമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തിനു സമീപം കരുമാണ്ട കൗണ്ടനൂരിലെ ഭാര്യവീട്ടില്‍ നിന്നാണു അറസ്റ്റു ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആന്റണിയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് സംഘം ഒരു മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് മിന്നല്‍ നീക്കം വഴി ആടിനെ നിയമത്തിന്റെ കൂട്ടിലാക്കിയത്. ഭാര്യ പൊലീസ് നിരീക്ഷണത്തിലാണെന്നും മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നും അറിയാതെ ആട് ആന്റണി ഗോപാലപുരം കരുമാണ്ടക്കൗണ്ടനൂരിലെ വീട്ടിലെത്തിയപ്പോഴാണ് ആട് കുടുങ്ങിയത്.

സിവില്‍ പോലീസ് ഓഫിസറുടെ തന്ത്രപരമായ നീക്കമാണു പ്രതിയെ വീട്ടിലെത്തിച്ചത്. ആന്റണി സംസ്ഥാനം മുഴുവന്‍ കാത്തിരിക്കുന്ന കുറ്റവാളിയാണെന്ന് ഭാര്യവീട്ടുകാര്‍ അറിഞ്ഞതും അയാളെ അറസ്റ്റുചെയ്തപ്പോള്‍ മാത്രമാണ്. മൂന്നു വര്‍ഷത്തോളം രാജ്യത്തിനകത്തും പുറത്തും സംസ്ഥാന പൊലീസ് അരിച്ചുപെറുക്കിയ ആട് ആന്റണിയെ പിടികൂടിയത് ജില്ലാ പോലീസിന്റെ അന്വേഷണ മികവാണ്. സേനയിലെ സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടാന്‍ സാധിച്ചില്ലെന്ന വിഷമവുമായാണ് അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് വിരമിച്ചത്.

കൊല്ലം കുണ്ടറ കുമ്പളം നെടിയവിളവീട്ടില്‍ ആന്റണി വര്‍ഗീസ് പിന്നീട് ആട് ആന്റണിയായി. ആന്റണിക്കു കവര്‍ച്ച ഹരമായിരുന്നു, സ്ത്രീ ദൗര്‍ബല്യവും. കൊല്ലം ജില്ലയിലെ കുണ്ടറ, പടപ്പക്കര മേഖലകളിലെ അറിയപ്പെടുന്ന മോഷ്ടാവ് ക്യാപ്റ്റന്‍ ജോസായിരുന്നു ആന്റണിയുടെ ഹീറോ. ആടുകളെ മോഷ്ടിച്ച് ചന്തകളില്‍ വില്‍ക്കുന്നതു നാട്ടില്‍ പാട്ടായതോടെ അവിടെനിന്നു മുങ്ങി. ടേപ് റിക്കോര്‍ഡര്‍, മൈക്ക് എന്നിവയിലാണു പിന്നീടു കൈവച്ചത്. അതിനു പിടിയിലായി പുറത്തിറങ്ങിയ ശേഷം കമ്പ്യൂട്ടറുകളും ഗൃഹോപകരണങ്ങളും മോഷ്ടിക്കാന്‍ തുടങ്ങി. പലയിടത്തും വാടകയ്‌ക്കെടുത്ത വീടുകളില്‍ മോഷ്ടിച്ച ഗൃഹോപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതു കണ്ടാല്‍ വന്‍ ഹോം അപ്ലയന്‍സസ് ഷോറൂമാണെന്നു തോന്നും. പത്തനംതിട്ടയിലെ വാര്യാപുരത്ത് ഇങ്ങനെയൊരു ഷോറൂം ആട് ആന്റണി ഒരുക്കിയിരുന്നു.

നാടുനീളെ കല്യാണം കഴിക്കലായിരുന്നു മറ്റൊരു ഹോബി. ഇതൊക്കെ ചെയ്തശേഷം ഒളിവില്‍ കഴിയുന്നതിലും സാമര്‍ഥ്യം തെളിയിച്ചു. പല രൂപത്തിലും വിവിധ പേരിലും പല നാടുകളിലായിരുന്നു ഒളിവുജീവിതം. ഒപ്പം ഒരു സ്ത്രീ കൂട്ടിനുണ്ടാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.