തലശ്ശേരി: ശ്രീ തൃക്കൈ ശിവക്ഷേത്ര സംരക്ഷണ സമിതിയുടെയും തലായ് ശ്രീ ബാലഗോപാല സേവാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തലായ് സമുദ്ര തീരത്ത് ബലിതര്‍പ്പണം നടത്താന്‍ ആവശ്യമായ സജ്ജീകരണമൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കര്‍ക്കിട മാസത്തിലെ കറുത്തവാവ് ദിവസമായ ആഗസ്ത് 2ന് രാവിലെ 6 മണി മുതല്‍ ബലികര്‍മ്മം ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള കൂപ്പണ്‍ തലായ് സമുദ്രതീരത്ത് നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0490 2326122, 9037049995.
















