ഇരിട്ടി: വിദ്യാര്‍ഥികളില്‍ പരിതസ്ഥിതി ബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ഇരിട്ടി യിലെ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ ലീഫ് അഗ്രി ഹോള്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയും മഹാത്മാ ഗാന്ധി കോളേജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മഴയില്‍ ഒരു പകല്‍’ എന്ന് പേരിട്ടിരിക്കുന്ന മഴനടത്തം പരിപാടി 30ന് നടക്കും. രാവിലെ 10.30 ന് വയനാട് ബോയ്‌സ് ടൗണില്‍ നിന്നും ആരംഭിക്കുന്ന മഴനടത്തം കൊട്ടിയൂരില്‍ അവസാനിക്കും. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.വി.ഉത്തമന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോളേജ് പ്രിന്‍സിപ്പാള്‍ എം.ജെ. മാത്യു അദ്ധ്യക്ഷത വഹിക്കും.
കണ്ണൂര്‍ സര്‍വകലാശാലക്ക് കോളേജുകളുടേയും ഇരിട്ടി, പേരാവൂര്‍ ക്ലസ്റ്ററുകളുടെയും കീഴിലുള്ള എന്‍ എസ് എസ് യൂണിറ്റുകളില്‍ നിന്നുമുള്ള വളണ്ടിയര്‍മാര്‍ക്ക് മഴനടത്തത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 10 മണിയോടെ ബോയ്‌സ് ടൗണില്‍ എത്തിച്ചേരണമെന്നു പരിപാടിയുടെ കോ.ഓഡിനേറ്റര്‍മാരായ ഷിജോ എം.ജോസഫ്, ടി.വിദ്യ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9447447985.
















