Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കീഴൂര്‍കുന്ന് ഇടിച്ചു നിരത്താനുള്ള ശ്രമം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ കൊടിനാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 10:47 pm IST
in Kannur

ഇരിട്ടി: കീഴൂര്‍കുന്ന് ഇടിച്ചു നിരത്തുന്നത് ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ തടഞ്ഞു. മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ.ശിവശങ്കരന്റെയും ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡണ്ടും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ പി.എന്‍.രവീന്ദ്രന്റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് സ്ഥലം സന്ദര്‍ശിച്ച് മണ്ണിടിക്കല്‍ തടഞ്ഞ് സ്ഥലത്ത് കൊടിനാട്ടിയത്.

അതീവ പരിതസ്ഥിതി പ്രാധാന്യമുള്ളതാണ് ഈ കുന്ന്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് നിന്നും രാത്രികാലങ്ങളില്‍ മണ്ണിടിക്കുകയും മണ്ണ് തലശ്ശേരി-കുടക് അന്തര്‍സംസ്ഥാന പാതയുടെ അരികിലെ കുന്നുകളിലെ ചാലില്‍ കൊണ്ടു തള്ളുകയും ചെയ്തിരുന്നു. നൂറുകണക്കിന് ലോഡ് മണ്ണാണ് അന്ന് ഇവിടെ തള്ളിയിരുന്നത്. പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്തിയതോടെ അധികൃതര്‍ ഇവര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ വീണ്ടും രാത്രിയുടെ മറവില്‍ മണ്ണിടിക്കല്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഈ കുന്നില്‍ നിന്നാണ് വള്ളിയാട് കീഴൂര്‍ മേഖലയില്‍ വേനല്‍ക്കാലത്ത് പോലും വറ്റാത്ത വെള്ളമൊഴുകുന്ന കാമിയാട് തോട് ഉത്ഭവിക്കുന്നത്. ഈ നീരുരവയുടെ പ്രഭവസ്ഥാനമായ കുന്നിന്റെ ചാലിലാണ് ഇപ്പോള്‍ ഇവിടെ നിന്നും ഇടിക്കുന്ന മണ്ണ് കൊണ്ടുപോയി തള്ളുന്നതും. ഒരേസമയം തന്നെ കുന്നിടിച്ചു റോഡിന് സമമാക്കുന്നതോടൊപ്പം ഇതിനു എതിര്‍വശത്തുള്ള കുന്നുകളുടെ ചെങ്കുത്തായ ചാല്‍ മൂടി റോഡിനു സമമാക്കാനുള്ള നീക്കവുമാണ് നടക്കുന്നത്. ചാലില്‍ കൊണ്ടുതള്ളുന്ന മണ്ണ് മുഴുവന്‍ ശക്തമായ മഴ പെയ്യുന്നതോടെ ഇടിഞ്ഞ് ഇതിനു താഴെ വശത്ത് കൂടെ ഒഴുകുന്ന കാമിയാട് തോട് മൂടുകയും ഇതിലൂടെ ചെളി വെള്ളം ഒഴുകി കീഴൂര്‍, വള്ളിയാട് മേഖലയിലെ കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്യും. ഇത് വന്‍ പാരിസ്ഥിതിക പ്രശ്‌നമാണ് സൃഷ്ടിക്കുക. കൂടാതെ ഈ കുന്നിനു മുകളില്‍ സ്ഥിതിചെയ്യുന്ന മഹാത്മാഗാന്ധി കോളേജ്, നിരവധി വീടുകള്‍ തുടങ്ങിയ ജനവാസ മേഖലയിലെ കുടിവെള്ളത്തിനുള്ള ക്ഷാമവും ഭൂഗര്‍ഭ ജലത്തിന്റെ അളവിലുണ്ടാവുന്ന നഷ്ടം കാരണം വേനല്‍ക്കാലങ്ങളില്‍ രൂക്ഷമാകാനും ഇടയുണ്ട്. എന്തു വിലകൊടുത്തും മണ്ണിടിക്കല്‍ തടയുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന്‍, മണ്ഡലം പ്രസിഡണ്ട് പി.എന്‍.രവ്രീന്ദ്രന്‍ എന്നിവരെക്കൂടാതെ ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി, കെ.ജയപ്രകാശ് പ്രാദേശിക നേതാക്കളായ വി.ശ്രീധരന്‍, എം.സതീഷ്, കെ.ബാവ, പ്രേമരാജന്‍ തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.