കണ്ണൂര്‍: ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുത്ത് അത്തരം കുട്ടികളെ സമൂഹത്തില്‍ ഉപകാരപ്പെടുന്നവരാക്കി മാറ്റിയെടുക്കുക എന്ന ദൗത്യവുമായി ആരംഭിച്ച ഡെയ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ പ്രവര്‍ത്തം സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. 30ന് രാവിലെ 10 മണിക്ക് അഴീക്കോട് അരയാക്കണ്ടി പാറയില്‍ ഡെയ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് വിലയ്‌ക്ക് വാങ്ങിയ കെട്ടിടത്തിലേക്കാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം മാറ്റുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി കെ.കെ. ശൈല ഉദ്ഘാടനം ചെയ്യും. കെ.എം.ഷാജി എംഎല്‍എ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. നിലവില്‍ 20 കുട്ടികളാണ് ഡെയ്‌സ് സ്‌കൂളില്‍ പഠിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ അഹമ്മദ് അഷറഫ്, സി.സി.അബ്ദുള്‍ അസീം, കെ.പി.ഹഫ്‌സ എന്നിവര്‍ പങ്കെടുത്തു.
















