കണ്ണൂര്‍: എംഒജി മലപ്പട്ടത്തിന്റെ ഒരു തിരിവെട്ടം, കെവിആര്‍ കൊടക്കാടിന്റെ ദാരിക വധം എന്നീ പുസ്തകങ്ങളുടെ പ്രകാശനവും കണ്ണൂര്‍, കാസര്‍ക്കോട് ജില്ലാതല സുഭാഷിതകാരസംഗമവും 31 ന് നടക്കും. രാവിലെ 10 മണിക്ക് ജവഹര്‍ ലൈബ്രറിയില്‍ നടക്കുന്ന പരിപാടി പ്രഭാഷകന്‍ കെ.പി.എ.റഹീം ഉദ്ഘാടനം ചെയ്യും. എംഒജി മലപ്പട്ടത്തിന്റെ ഒരുതിരിവെട്ടം സുഭാഷിത സമാഹാരവും കെവിആര്‍ കൊടക്കാടിന്റെ ദാരികാവധം എന്ന മലയാള ഗദ്യപരിഭാഷാ പുസ്തകവും മലയാളഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌കരപൊതുവാള്‍ പ്രകാശനം ചെയ്യും. ആനന്ദകൃഷ്ണന്‍ ഉപ്പിലിക്കൈയും കെ.ജയലക്ഷ്മി ടീച്ചറും പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ കൊച്ചി ആകാശവാണി പ്രോഗ്രാം മേധാവി കെ.ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എംഒജി മലപ്പട്ടം, കെവിആര്‍ കൊടക്കാട്, കതിരൂര്‍ ടി.കെ.ദിലീപ് കുമാര്‍, ആര്‍.പി.വലിയന്നൂര്‍, പപ്പന്‍ ചെറുതാഴം എന്നിവര്‍ പങ്കെടുത്തു.
















