Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതാന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 07:18 pm IST
in Samskriti

ലക്ഷ്മണന്‍ തനിക്കു നേരെ വരുന്നതുകണ്ട് ശ്രീരാമന് അനര്‍ത്ഥ ശങ്കയുണ്ടായി. ‘’ക്രോധംകൊണ്ട് സീതയെന്തെങ്കിലും പറഞ്ഞാല്‍ത്തന്നെ നീ വിട്ടുവരരുതായിരുന്നു’’ എന്നു പറഞ്ഞ് ലക്ഷ്മണന്റെ കൂടെ പർണ്ണശാലയിലെത്തി. സീതയെക്കാണാഞ്ഞ് ഉറക്കെ വിളിച്ചും അവിടെയും ഇവിടെയും ഓടിനടന്ന് അന്വേഷിച്ചു. ഉന്മത്തനെപ്പോലെ എവിടെ ഒളിച്ചിരിക്കുന്നു എന്നു വിളിച്ചു േചാദിക്കാൻ തുടങ്ങി. ലക്ഷ്മണനോട് നദിയില്‍ നോക്കി വരാനും പറഞ്ഞു. നദിയിലുമില്ല എന്നുപറഞ്ഞപ്പോള്‍ സ്വയം പോയിനോക്കി.

‘ഞാനിനിയെന്തിനാണ് അയോദ്ധ്യയിലേക്ക് തിരിച്ചുപോവുന്നത്. നീയവിടേക്കു മടങ്ങിപ്പോയി ഞാന്‍ വരില്ലെന്ന് അമ്മമാരോട് പറയണം. അവരെ നീ സംരക്ഷിക്കണം. ഭരതനോട് രാജ്യം നന്നായി ഭരിക്കാന്‍ പറയണം. നീയും ശത്രുഘ്‌നനും അമ്മമാരെ സേവിച്ച് കഴിയണം എന്ന് ലക്ഷ്മണനോട് പറഞ്ഞു. ഇങ്ങനെ വിലപിക്കുന്ന ശ്രീരാമനോട് വിഷണ്ണനായ ലക്ഷ്മണന്‍ ‘’നമുക്ക് ഒന്നു വ്യാപകമായി തിരഞ്ഞുനോക്കാം. എന്തെങ്കിലും തെളിവുകള്‍ കിട്ടാതിരിക്കയില്ല’’ എന്ന് ഉത്സാഹം കൂട്ടാന്‍വേണ്ടി പറഞ്ഞുനോക്കി.

‘’ഇതുവരെ അടക്കിപ്പിടിച്ചിരുന്ന എല്ലാ ദുഃഖങ്ങളും സീതയുടെ സാമീപ്യം മൂലം ഞാന്‍ മറന്നുതുടങ്ങിയതാണ്. അവയെല്ലാം എന്നെ വീണ്ടും വേട്ടയാടുന്നു’’ എന്നു ശ്രീരാമന്‍ വിലപിച്ചു. രാക്ഷസര്‍ എങ്ങനെയൊക്കെയാവാം സീതയെ ഭക്ഷിച്ചതെന്നു രാമന്‍ വിഭാവനം ചെയ്യുന്നു. എന്നിട്ട് ലക്ഷ്മണനോട് താനിനി ജീവിച്ചിരിക്കയില്ല എന്നുപറഞ്ഞ് കരയുന്നതായാണ് വാൽമീകി മഹര്‍ഷി വിവരിച്ചിരിക്കുന്നത്.

വാസ്തവത്തില്‍ രാവണന്‍ ഉദ്ദേശിച്ചതും ശ്രീരാമന്റെ മനോവീര്യം കെടുത്താനാണ്. അതിലയാള്‍ താല്‍ക്കാലികമായി വിജയിച്ചു. തന്റെ ജ്യേഷ്ഠനോട് ‘മഹാന്മാര്‍ എത്ര വിപരീത സ്ഥിതിയിലും പുരുഷാര്‍ത്ഥം വെടിയാറില്ലല്ലൊ? അങ്ങു സീതയെക്കണ്ടോ എന്നു ചോദിച്ചപ്പോള്‍ നദികള്‍ മിണ്ടാതിരുന്നത് രാവണനെ ഭയന്നാണ്. എന്നാല്‍ മാനുകള്‍ മുകളിലേക്ക് മുഖമുയര്‍ത്തിക്കാണിച്ച് തെക്കോട്ടു നടന്നു. ഇതൊരു സൂചനയാണ്. നമുക്കവരെ പിന്തുടരാം’ എന്നു പറഞ്ഞപ്പോള്‍ ശ്രീരാമന്‍ അതിന് തയ്യാറായി.

കുറച്ചുദൂരം ചെന്നപ്പോഴെ സീത ചൂടിയിരുന്ന പൂവുകള്‍ വീണുകിടക്കുന്നത് ഒരു ദ്വന്ദ യുദ്ധത്തിന്റെ അടയാളങ്ങളും ഒരു രഥം തകര്‍ന്നുകിടക്കുന്നതും എല്ലാം കണ്ട് ‘’ ഹാ സീതയെത്തിന്നാന്‍ രണ്ടു രാക്ഷസര്‍ അടികൂടിയ ലക്ഷണമുണ്ട്’’ എന്നുപറഞ്ഞ് രാമൻ ദുഃഖാര്‍ത്തനായി. തൊട്ടടുത്ത് ജടായു വീണുകിടക്കുന്നതുകണ്ടു. ആദ്യം ഒരു രാക്ഷസനാണോ എന്നു സംശയിച്ചു. പിന്നെ ജടായുവാണെന്നറിഞ്ഞ് മുറിവേറ്റഗൃധ്രത്തോട് വിവരമെല്ലാന്വേഷിച്ചറിഞ്ഞു. ജടായുവിനെ പിതൃതുല്യം സംസ്‌ക്കരിച്ച് ശേഷക്രിയകള്‍ നടത്തിയശേഷം മുന്നോട്ടുനീങ്ങി.

ജടായു പറഞ്ഞ വിവരങ്ങളറിഞ്ഞ് ശ്രീരാമന്റെ ക്രോധം കത്തിക്കാളി. ‘‘എന്റെ സീതയെ കിട്ടിയില്ലെങ്കില്‍ ദേവന്മാരെയും രാക്ഷസന്മാരെയും ഒടുക്കും. സൃഷ്ടി മുഴുവന്‍ ഞാന്‍ സ്തംഭിപ്പിക്കും. എന്റെ ഈശ്വരനായ പരമശിവന്‍പോലും അനങ്ങാതിരിക്കുന്നതുകണ്ട് ആളുകള്‍ അദ്ദേഹത്തെ നിന്ദിക്കാന്‍ അറിവില്ലായ്‌മകൊണ്ട് തയ്യാറാവുന്നു. ലോകക്ഷേമ തല്‍പ്പരനും ക്ഷമാശീലനുമായ എന്റെ അച്ചടക്കംകണ്ട് ഞാന്‍ ദുര്‍ബലനാണെന്ന് ഇവരെല്ലാം തെറ്റിദ്ധരിച്ചപോലേ തോന്നുന്നു’’ എന്നാക്രോശിക്കുന്ന ശ്രീരാമചന്ദ്രന്റെ പ്രചണ്ഡമായ ശിവസ്വരൂപം കണ്ട് ലക്ഷ്മണന്‍ വിനീതനായി പറഞ്ഞു.

‘‘ഒരാളുടെ തെറ്റിന് എല്ലാവരുടെയും ആശ്രയമായ അങ്ങ് സകലരെയും ശിക്ഷിക്കുന്നത് ഉചിതമല്ല. ന്യായദണ്ഡമാണല്ലൊ രാജാവിന് യോജിച്ചത്.’’ സീതയെ അന്വേഷിച്ച് കിട്ടിയില്ലെങ്കില്‍ അന്നേരം ഉചിതമായത് അവിടേക്ക് ചെയ്യാമല്ലോ? ഇങ്ങനെ ലക്ഷ്മണന്‍ പറഞ്ഞശേഷം രണ്ടു ഭ്രാതാക്കളും ദക്ഷിണദേശത്തേക്കു നീങ്ങി.

കാടിന്റെ സുരമ്യത ആസ്വദിച്ച് മുന്നോട്ടുപോയി കുറച്ചുകഴിഞ്ഞ് കബന്ധനെന്ന രാക്ഷസന്‍ ലക്ഷ്മണനെ തന്റെ െെകയിലെടുത്തുയര്‍ത്തി. ലക്ഷ്മണന്‍ തലയില്ലാതെ വയറ്റില്‍ വായും നെഞ്ചത്ത് ഒറ്റക്കണ്ണുമുള്ള കറുത്തിരുണ്ട ആ മഹാ സത്ത്വത്തെകണ്ട് ഭയന്നു. ‘’ലക്ഷ്മണാ നീ ഭയക്കേണ്ട’’ എന്നുപറഞ്ഞെങ്കിലും ശ്രീരാമനെയും അവനെടുത്തുയര്‍ത്തിപ്പിടിച്ചു. ഉടനെ രണ്ടു സഹോദരന്മാരും മറ്റു ഉപായങ്ങളില്ലാഞ്ഞ് അവന്റെ രണ്ടു കൈയും വെട്ടി. ഉടനെ കബന്ധന്‍ അവരോട് ഋഷിശാപം മൂലമാണ് താന്‍ രാക്ഷസനായതെന്നും ഇന്ദ്രനാണ് തന്റെ തലവെട്ടി, വായ വയറ്റില്‍ വച്ചുതന്നതെന്നും പറഞ്ഞു.

തന്നെ കുഴിവെട്ടി അതിലിട്ട് ദഹിപ്പിക്കണമെന്നവന്‍ അഭ്യര്‍ത്ഥിച്ചു. ശാപമോക്ഷം കിട്ടിയ ആ ഗന്ധര്‍വന്‍ പമ്പാതീരത്തുചെന്ന് ശബരിയെ ദര്‍ശിച്ച് സുഗ്രീവനെ കണ്ട് സഖ്യം ചെയ്യണമെന്നും അങ്ങനെ മാത്രമേ രാവണനെ കണ്ടുപിടിക്കാനാവൂ എന്നും നിര്‍ദ്ദേശിച്ചു. അതനുസരിച്ച് രണ്ടുപേരും ശബരി ആശ്രമത്തിലെത്തി. മാതംഗമുനി നട്ടുവളര്‍ത്തിയ വനത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യയായ ശബരി തപസ്സു ചെയ്തിരുന്നു. രാമലക്ഷ്മണന്മാെര അനുഗ്രഹിച്ചശേഷം അവര്‍ യോഗാഗ്നി ജ്വലിപ്പിച്ച് പുണ്യലോകത്തേക്ക് യാത്രയായി. ശബരിയോട് ‘‘ശ്രീരാമന്‍ ക്രോധവും ഭക്ഷണവും നിയന്ത്രിക്കാനാവുന്നില്ലെ ഗുരുസേവാഫലമായി അമ്മഹാസാധനയുടെ ഫലം നേടിയോ എന്നു ചോദിക്കുന്നുണ്ട്.

അക്കാലത്ത് വേട വിഭാഗത്തിലെ സ്ത്രീയായിരുന്ന ശബരിയുടെ തപസ്സ് സരളവും ഉഗ്രവുമായിരുന്നെന്നു കാണാം. അദ്ധ്യാത്മരാമായണത്തില്‍ നവധാഭക്തിയെപ്പറ്റി പറയുന്നു. സത്സംഗം, കഥാശ്രവണം, ദൈവഗുണാനുരാഗം, ഭഗവത് കഥാകഥനം, ആചാര്യസേവനം, യമനിയമസഹിത പൂജനം, ആത്മസമര്‍പ്പണം, മന്ത്രജപം, തത്ത്വചിന്ത എന്നിവയാണവ. മതംഗവനം മാതംഗമുനിയുടെ ശിഷ്യന്മാരുടെ വിയര്‍പ്പിനാല്‍ സസ്യഫലപുഷ്പപൂരിതമായി എന്നുപറയുന്നതില്‍നിന്നും നട്ടുവളര്‍ത്തിയതാണെന്നൂഹിക്കാം.

പമ്പാസരസ്സില്‍ താമര നീല-ശോണ നിറങ്ങളില്‍ വിരിഞ്ഞിരുന്നു. പച്ച ഇലകളും ചേര്‍ന്ന് തടാകത്തിന്റെ ഉപരിതലം ഒരു പരവതാനിപോലെ തോന്നിച്ചു. ചുറ്റിനും അശോകം മുതലായ പലവൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്ന് തങ്ങളുടെ ഇരുണ്ടനിഴലും നിറമുള്ള പൂക്കളും തെളിനീരില്‍ വീഴ്‌ത്തിക്കൊണ്ടിരുന്നു. മനസ്സിനെ കുളിര്‍പ്പിക്കുന്ന ആ ദൃശ്യം കണ്ട് സീതാവിരഹത്താല്‍ ശ്രീരാമന്റെ മനസ്സു വിങ്ങി. ശ്രീരാമന്റെ മനസ്സിനെ കീഴടക്കാന്‍ വന്ന കാമദേവന്റെ സൈന്യം മടങ്ങിപ്പോയി. രണ്ടു സഹോദരന്മാരും ആ പുണ്യ സരസ്സില്‍ മുങ്ങിക്കുളിച്ചു.

ഇന്നത്തെ സുഭാഷിതം

ശോകം വിസൃജ്യാദ്ദ്യ ധൃതിം ഭജസ്വ

സോത്സാഹതാ ചാസ്തു വിമാര്‍ഗ്ഗണേfസ്യാഃ

ഉത്സാഹവന്തോ ഹി നരാന ലോകേ

സീദന്തി കര്‍മ്മസ്വതി ദുഷ്‌കരേഷു

‘’ദുഃഖം ദൂരെയെറിഞ്ഞ് മനസ്സിനെയടക്കുക-ഉത്സാഹത്തോടെ ശ്രമിച്ചാേല വഴിതുറക്കൂ. വീര്യം നിറഞ്ഞ പുരുഷന്മാേര ഈ ലോകത്ത് കഠിന കാര്യങ്ങള്‍ ചെയ്യുന്നതില്‍ വിജയിക്കൂ.’’

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

Kerala

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍

ആവേശപ്പോരിന് റയല്‍-ബയേണ്‍

കുക്കുമ്പർ കയ്‌ക്കുമോ? മുറിച്ചു നോക്കാതെ കണ്ടുപിടിക്കാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.