നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ ചൈനീസ് കടന്നുകയറ്റമെന്ന് റിപ്പോര്‍ട്ട്. ചമോലിയില്‍ അതിര്‍ത്തിക്കടുത്തുള്ള ഭാഗത്താണ് ചൈനീസ് സൈന്യം കടന്നതെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. എന്നാല്‍ ഇവിടുത്തെ ഒരു പ്രധാന കനാലിന് അടുത്ത് അവര്‍ എത്തിയിട്ടില്ല.
റാവത്ത് പറഞ്ഞു. ഇത് ആശങ്കയുള്ള പ്രശ്‌നമാണ്. ഇവിടെ അതിര്‍ത്തി സമാധാനപരമാണ്. ഇവിടുത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കരുതുന്നു. മുഖ്യമന്ത്രി പറഞ്ഞു.
ഇത് കടന്നുകയറ്റമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടും.
മുമ്പും ചൈന ഇവിടെ കടന്നു കയറുകയും പാറകളില്‍ ചൈന എന്നെഴുതി വയ്‌ക്കുകയും ചെയ്തിരുന്നു. 2013ലും 2014ലും ഇവിടെ വ്യോമാതിര്‍ത്തി ലംഘനവും കരാതിര്‍ത്തി ലംഘനവും ഉണ്ടായിട്ടുണ്ട്.
ജമ്മു കാശ്മീരിലെ 3,80,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അവകാശപ്പെടുന്നതോടൊപ്പം അരുണാചല്‍ പ്രദേശിന്റെ 90,0000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം.
















