ഗീതോപദേശത്തിനു അർജ്ജുനനെ തിരഞ്ഞെടുത്തത്, അർജ്ജുനൻ ശ്രീകൃഷ്ണ ഭക്തനായതുകൊണ്ടാണ്. സഖ്യഭാവത്തിലുള്ള ഭക്തിയിലൂടെ നിരന്തരം ഭഗവാനുമായി ബന്ധപ്പെടുന്നതുകൊണ്ടുമാത്രമാണ്.സഖ്യേ അർജ്ജുനഃ- സഖ്യ ഭക്തിയുടെ ഉത്തമമാതൃക അർജ്ജുനനാണ് എന്ന് ശാസ്ത്രങ്ങളും ഉദ്‌ഘോഷിക്കുന്നു. കാരണം നമ്മൾ സ്വയം കണ്ടുപിടിച്ച് വ്യാഖ്യാനിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. അതു പാപം തന്നെയാണ്.
















