ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ നിശാക്ലബിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ 17 പേർക്കോളം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ച ഫോർട്ട് മയേഴ്സിലെ ക്ലബ് ബ്ലൂവിലാണ് ആക്രമണം അരങ്ങേറിയത്.
നിശാ ക്ലബിൽ കൗമാരക്കാർ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. ഭൂരിഭാഗം പേരും 15 വയസിൽ താഴെയുള്ളവരാണ്. പാർട്ടിക്കിടെ മുപ്പതോളം തവണ വെടിയുതിർത്തതായി ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം ഓർലാൻഡോയിലെ നിശാക്ലബിലുണ്ടായ വെടിവെയ്‌പിൽ 49 മരിച്ചിരുന്നു.















