Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കിന്‍ഫ്ര പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വ്യവസായ സ്ഥാപനങ്ങളെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 11:30 pm IST
in Thiruvananthapuram

തിരുവനന്തപുരം:  തുമ്പ മേനംകുളത്തെ കിന്‍ഫ്ര പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വ്യവസായ സ്ഥാപനങ്ങളെ വലയ്‌ക്കുകയാണ്. റോഡുകള്‍, ഓടകള്‍, തെരുവ് വിളക്കുകള്‍ തുടങ്ങിയവയുടെ നവീകരണം കൃത്യമായി നടക്കാത്തതാണ് പ്രതിസന്ധിയ്‌ക്ക് കാരണമായിരിക്കുന്നത്. മാസങ്ങളായി പ്രധാന കവാടം മുതല്‍  വ്യവസായ സ്ഥാപനങ്ങളിലേയ്‌ക്കുളള  റോഡുകള്‍ ഇടിഞ്ഞ് പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ടും ഇവ റി ടാറിംഗ് ചെയ്യുന്ന കാര്യത്തില്‍ കിന്‍ഫ്ര അധികൃതര്‍ അലംഭാവമാണ് കാട്ടുന്നത്. അറുപത്തിയഞ്ചോളം സ്വകാര്യ കമ്പനികളാണ് ഇവിടെയുളളത്. തൊഴിലാളികളുമായി വരുന്ന വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളിലേയ്‌ക്കുളള അസംസ്‌കൃത വസ്തുക്കളുടെ ലോഡുമായി വരുന്ന വാഹനങ്ങളും നിരവധിയാണ്. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍  ഇവിടേയ്‌ക്കുളള യാത്ര ദുരിതമേറുകയാണ്. നിരവധി ഇരുചക്ര വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവ് കാഴ്ചയായി മാറുന്നു. അതേസമയം ഏതെങ്കിലും വ്യവസായ സ്ഥാപനം സ്വന്തം ഉത്തരവാദിത്വത്തില്‍ റോഡിലെ കുഴികളില്‍ ചരലോ ചെളിയോ കൊണ്ടിട്ടാല്‍ അതും തണലായി കാണുന്ന കാഴ്ചപ്പാടാണ് കിന്‍ഫ്ര അതോറിട്ടിയ്‌ക്കുളളത്. മഴ പെയ്താല്‍ വെളളം റോഡില്‍ കെട്ടികിടക്കുന്നു. ഇവ ഒഴുകിപോകുന്നതിനുളള ഓടകളൊക്കെ അടഞ്ഞ നിലയിലാണ്. കൃത്യമായ നവീകരണം നടത്തുന്നില്ല. എന്നാല്‍ ചില കുത്തക സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി ഇവരുടെ കമ്പനിക്ക് മുന്നിലുളള ഓട നവീകരണത്തിന് അതോറിട്ടി അധികൃതര്‍ ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന സാഹചര്യമാണുളളത്. തെരുവ് വിളക്കുകളുടെ അഭാവം രൂക്ഷമാണ്. നിലവിലുളള തെരുവ് വിളക്കുകള്‍ കേടായ നിലയിലാണ്. വ്യവസായ സ്ഥാപനങ്ങളിലെ ചുറ്റ് പ്രദേശങ്ങള്‍ കാട്കയറി കിടക്കുന്നതുകൊണ്ട് ഇഴജന്തുക്കളുടെ ശല്ല്യവും വര്‍ദ്ദിച്ചിരിക്കുകയാണ്. പൈപ്പില്‍ കൂടി വിതരണം ചെയ്യുന്ന കുടിവെളളവും മലിനമാണ്. കിന്‍ഫ്രയ്‌ക്കുളളിലുളള കിണറുകളില്‍ നിന്നെടുക്കുന്ന വെളളം ട്രീറ്റ്‌മെന്റ് പ്ലാന്റ് വഴി ശുദ്ധീകരിച്ച് നല്‍കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ കുടിവെളളത്തില്‍ ആള്‍ക്കലിയുടെ കണ്ടന്റ് ഇരുപത് ശതമാനത്തിന് താഴെയായിരിക്കണമെന്നതാണ് വ്യവസ്ഥ. ഇവിടത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ശുദ്ധീകരണം നടത്തുന്ന വെളളം വേണ്ടവിധത്തില്‍ പരിശോധന നടത്താറില്ലയെന്നതാണ് വാസ്തുത. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അവഗണന നേരിടുമ്പോള്‍ കിന്‍ഫ്രയുടെ ചട്ടപ്രകാരം  വ്യവസായ സ്ഥാപനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന  സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുക കോമണ്‍ ഫെസിലിറ്റി വകയില്‍ കിന്‍ഫ്ര ഈടാക്കുകയാണ് ചെയ്യുന്നത്. ഇരുപത്തിയഞ്ച് സെന്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നും എണ്ണൂറ് രൂപയും സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം കൂടുന്നതനുസ്സരിച്ച് തുകയിലും വര്‍ദ്ദനവുണ്ട്. കുടിവെളളത്തിന് കിലോ ലിറ്ററിന് 25 രൂപയാണ് ഈടാക്കുന്നത്.  ഇത്തരത്തില്‍ പ്രതിമാസം വന്‍ തുക തന്നെ കിന്‍ഫ്ര അതോറിട്ടിയില്‍ എത്തുന്നുവെന്നുളളതാണ് പ്രധാന വസ്തുത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.