Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നര്‍സിങ്ങിന്റെ റിയൊ മോഹം തുലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 11:17 pm IST
in Sports

ന്യൂദൽഹി: ഗുസ്തി താരം നർസിങ് യാദവിന്റെ റിയൊ ഒളിമ്പിക്‌സ് സ്വപ്‌നങ്ങൾക്കു മേൽ കരിനിഴൽ. ഉത്തേജകമരുന്നു പരിശോധയിൽ പരാജയപ്പെട്ടതോടെയാണ് 74 കിലോ വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന നർസിങ്ങിനു തിരിച്ചടിയായത്. പരിശോധനാ ഫലം ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഗുസ്തി ഫെഡറേഷനു നൽകി. ഗുസ്തി ഫെഡേറഷനും ഇന്ത്യൻ ഒളിമ്പിക് കമ്മറ്റിയുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതേസമയം, സംഭവത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് നർസിങ് പ്രതികരിച്ചു.

ഈ മാസം അഞ്ചിനാണ് നർസിങ് ഉത്തേജകമരുന്നു പരിശോധനയ്‌ക്കു വിധേയനായത്. എ സാംപിൾ പോസിറ്റീവെന്നു കണ്ടതോടെ ബി സാംപിളും പരിശോധിച്ചു. അതും പോസിറ്റീവായി. നർസിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു ബി സാംപിൾ തുറന്നത്. സോനാപത്തിലെ സായ് കേന്ദ്രത്തിലായിരുന്നു പരിശോധന. ഉത്തേജകമരുന്ന് പരിശോധയിൽ നർസിങ് പരാജയപ്പെട്ടുവെന്ന് നാഡ ഡയറക്റ്റർ ജനറൽ നവീൻ അഗർവാൾ സ്ഥിരീകരിച്ചു.

നിരോധത മരുന്ന് അദ്ദേഹത്തിന്റെ ശരീരത്തിൽനിന്ന് കണ്ടെത്തിയെന്നും നവീൻ പറഞ്ഞു. ശനിയാഴ്ച നാഡ അച്ചടക്ക സമിതിക്കു മുൻപിൽ ഹാജരായി താരം വിശദീകരണം നൽകി. സമിതി എത്രയും വേഗം പ്രവർത്തിച്ച് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അഗർവാൾ പറഞ്ഞു.

പരിശോധനാ റിപ്പോർട്ട് നാഡ, ദേശീയ ഗുസ്തി ഫെഡറേഷന് നൽകി. ഫെഡറേഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.

അറിഞ്ഞുകൊണ്ട് നർസിങ് മരുന്നുപയോഗിക്കുമെന്ന് കരുതുന്നില്ലെന്ന് ഫെഡറേഷൻ സെക്രട്ടറി പി.എൻ. പ്രസൂദ് പറഞ്ഞു. വീണ്ടും പരിശോധ നടത്തുമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കരിയറിൽ ഇതുവരെ ആരോപണങ്ങൾ നേരിടേണ്ടിവന്നിട്ടില്ലാത്ത താരമാണ് നർസിങ്ങെന്ന് ഗുസ്തി ഫെഡറേഷൻ വൃത്തങ്ങൾ. നിരോധിത മരുന്നുകൾ ഉപയോഗിച്ചിട്ടില്ലെന്നും കുടുക്കാൻ ഗുഢാലോചനയെന്നും നർസിങ് പ്രതികരിച്ചു. ഭക്ഷണത്തിലൂടെയോ മറ്റോ ആകാം മരുന്ന് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ വർഷം നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയാണ് നർസിങ് യാദവ് റിയൊ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. യോഗ്യതയ്‌ക്ക് അവകാശമുന്നയിച്ച് ലണ്ടൻ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ രംഗത്തെത്തിയതോടെ സംഭവം വിവാദമായി. പരിക്കു മൂലം യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാനാകാതിരുന്ന സുശീൽ, ഒളിമ്പിക് ട്രയൽ നടത്തി മത്സരാർത്ഥിയെ തീരുമാനിക്കണമെന്ന് ഫെഡറേഷനോട് ആവശ്യപ്പെട്ടു.

ഇതിനായി നർസിങ്ങുമായി പോരാടാൻ തയാറെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഗുസ്തി ഫെഡറേഷനും നർസിങ്ങും ഇതു തള്ളിയതോടെ, സുശീൽ ദൽഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി സുശീലിന്റെ വാദം പരിഗണിച്ചില്ല. സുപ്രീം കോടതിയും അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെ, റിയൊയിൽ സുവർണ പ്രതീക്ഷയായി നർസിങ്. അതിനിടെ ഉത്തേജകമരുന്നു വിവാദം തലപൊക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

Main Article

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

Editorial

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

Samskriti

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

പുതിയ വാര്‍ത്തകള്‍

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.