ബീജിങ്: ചൈനയിലുണ്ടായ ശക്തമായ പേമാരിയിൽ 112 പേർ മരിച്ചു. 91 പേരെ കാണാതായി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കെട്ടിടം തകർന്നുമാണ് മരണമേറെയും. ഉത്തരപ്രവിശ്യയിലെ ഹെബെയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്. ഇവിടെ നിന്നുമാത്രം 72 മരണം റിപ്പോർട്ട് ചെയ്യുന്നു. 78 പേരെ കാണാതായിട്ടുണ്ട്.
ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിൽ സിങ്ടായിലെ ദാക്‌സിയൻ ഗ്രാമം ഭൂരിഭാഗവും തുടച്ചു നീക്കപ്പെട്ടു. നാലുലക്ഷത്തോളം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം റിസർവോയറുകളിൽ നിറയുന്ന അധികജലം നീക്കം ചെയ്യുമ്പോൾ അധികൃതർ മുന്നറിയിപ്പു നൽകാത്തത്താണ് നാശനഷ്ടങ്ങൾ വർദ്ധിക്കാൻ കാരണമെന്നാണ് ജനങ്ങളുടെ പരാതി.
















