തിരുവനന്തപുരം: ജി20 സാമ്പത്തിക ഉച്ചകോടിയുടെ മുന്നോടിയായി നടക്കുന്ന ജി 20 ദക്ഷിണേഷ്യന്‍ മതസൗഹാര്‍ദ്ദ സമ്മേളനം ഇന്ന് ആരംഭിക്കും. 20 രാജ്യങ്ങളിലെ പ്രതിനിധികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരും സംബന്ധിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം സുസ്ഥിര വികസനവും മതസൗഹാര്‍ദ്ദവും’ എന്നതാണ്.
രാവിലെ 10ന് തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളൊ ഡിമോറയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷനായിരിക്കും. ഗ്രിഫിത് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. ബ്രിയാന്‍ ആഡംസ്, സ്വാമി അഗ്നിവേശ്, സത്‌സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ എം, ശിവഗിരി ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോളിസി അഡ്വാകസി ചെയര്‍മാന്‍ പ്രഫ. സയ്യിദ് മുനീര്‍ ഖസ്രു, ഡോ. അബ്ബാസ് പനക്കല്‍ എന്നിവര്‍ സംബന്ധിക്കും.
മതസൗഹാര്‍ദ്ദവും സര്‍ക്കാര്‍ നയങ്ങളും എന്ന വിഷയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പ്രത്യേക സെഷനില്‍ ധനകാര്യമന്ത്രി ഡോ. തോമസ്‌ഐസക് ആമുഖ പ്രഭാഷണം നടത്തും. ബ്രിട്ടനിലെ റൈറ്റ് സ്റ്റാര്‍ട്ട് ഫൗണ്ടേഷന്‍ തലവന്‍ റവാദ് മഹ്‌യൂബിന്റെ അധ്യക്ഷതയില്‍ മത സൗഹാര്‍ദ്ദ രംഗത്തെ യുവ സംരംഭങ്ങളെക്കുറിച്ചുള്ള പ്രത്യേക പരിപാടയോടെ മൂന്നുദിന സമ്മേളനത്തിലെ ചര്‍ച്ചകള്‍ ആരംഭിക്കും. ശ്രീ എം, സ്വാമി ഈശ്വ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും ഉണ്ട്.
















