ഈ യോഗം രഹസ്യമാണ്. ചോദിക്കുന്ന ആർക്കും കൊടുക്കാൻ പറ്റുകയില്ല. അതെന്തുകൊണ്ട് എന്നാണെങ്കിൽ -ഉത്തമം-പരമപ്രദപ്രാപ്തിക്കുള്ള ഉത്തമ സാധനയാണിത്. നീ ഇതു തീർച്ചയായും അനുഷ്ഠിക്കുകയും, യഥാർത്ഥാധികാരികൾക്കുപദേശിച്ചുകൊടുക്കുകയും വേണം.
‘‘കർമ്മണൈവഹി സംസിദ്ധി-‘‘ എന്ന് മുമ്പ് ഗൃഹസ്ഥധർമം ഉപേക്ഷിക്കേണ്ടതില്ല എന്ന് ഞാൻ പറഞ്ഞു. ജനകാദി രാജാക്കന്മാരെപ്പോലെ ചെയ്യൂ എന്നും പറഞ്ഞു. ഇനി പറയുന്നത് നിവൃത്തകർമാനുഷ്ഠാനത്തിനുള്ള യോഗ്യതയാണ് പറയുന്നത്.
















