വാഷിങ്ടണ്‍: ലിബിയന്‍ നേതാവ് ഗദ്ദാഫി സ്‌ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളുമാണ് യുദ്ധോപകരണങ്ങളായി ഉപയോഗിച്ചിരുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു.
ലിബിയയില്‍ വ്യാപകമായി തന്നെ ഇത്തരം ക്രൂരമായ പീഡനങ്ങള്‍ നടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും വടക്കന്‍ ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമുള്‍പ്പെടെ എതിര്‍ക്കുന്നവരെ ശിക്ഷിക്കാനുള്ള പ്രധാന മാര്‍ഗമായി പീഡനങ്ങള്‍ മാറിയതായും അവര്‍ കുറ്റപ്പെടുത്തി.
ബലാത്‌സംഗവും ശാരീരിക മര്‍ദ്ദനങ്ങളും ലൈംഗികപീഡനവും കന്യകാത്വ പരിശോധന വരെ ഈ രാജ്യങ്ങളില്‍ നടക്കുകയാണ്. ഗദ്ദാഫിയുടെ സുരക്ഷാ സൈന്യവും മറ്റു ഗ്രൂപ്പുകളും ഇത്തരം അതിക്രമങ്ങളിലൂടെയാണ് ജനങ്ങളെ അസംഘടിതരാക്കുന്നതെന്നും ഹിലാരി പറഞ്ഞു.
ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട് പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറീനോ ഒക്കാമ്പോ കഴിഞ്ഞയാഴ്ച ലിബിയന്‍ അധികൃതര്‍ വയാഗ്രാ ടൈപ്പ് മെഡിസിന്‍ സേനാംഗങ്ങള്‍ക്കിടയില്‍ ഔദ്യോഗിക പീഡന നയത്തിന്റെ ഭാഗമായി തന്നെ വിതരണം ചെയ്‌തിരുന്നതായി ആരോപിച്ചിരുന്നു.
















