കോഴിക്കോട്: റിയോ ഒളിംപികിസില്‍ ഇന്ത്യ മെഡല്‍ നേടുമെന്ന് തൗഫീഖ് ഹിദായത്ത്. ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ മിന്നല്‍പിണരായി കളംനിറയുന്ന ഇന്തോനേഷ്യന്‍ താരം തൗഫീഖ് ഹിദായത്ത് യോനക്‌സ് സണ്‍റൈസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട്ടെത്തിയപ്പോഴാണ് ഈ പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് തൗഫീഖ് ഹിദായത്ത് പുരസ്‌കാരം നല്‍കി. ഒളിംപിക് സ്വര്‍ണമെന്ന ലക്ഷ്യത്തിലെത്താന്‍ സൈന നെഹ്‌വാളിന് ഇത്തവണ മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. സൈനയ്‌ക്കൊപ്പം നിരവധി മികച്ച താരങ്ങള്‍ ഇന്ത്യയ്‌ക്കുണ്ടെന്നും അവരെല്ലാം ഒളിംപിക്‌സില്‍ മികവ് പുലര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. ഒരുകാലത്ത് ചൈന കുത്തകയാക്കിയിരുന്ന ബാഡ്മിന്റണ്‍ രംഗത്തേക്ക് ഇന്ന് നിരവധി ടീമുകള്‍ ഉയര്‍ന്നുവരുന്നു. ജപ്പാന്‍, തായ്‌ലാന്റ്, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഏറെ മുന്നേറികഴിഞ്ഞു. റിയോഡിജനീറോയില്‍ അടുത്തമാസം നടക്കുന്ന ഒളിംപിക്‌സ് മത്സരം അത്യന്തം ആവേശകരമാകുമെന്നും തൗഫീഖ് അഭിപ്രായപ്പെട്ടു.
കെ.ബി.എസ്.എ സെക്രട്ടറി എസ്.മുരളീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യോനക്‌സ് സണ്‍റൈസേഴ്‌സ് ഡയറക്ടര്‍ വിക്രംധാര്‍, കെ.ബി.എസ്.എ പ്രസിഡന്റ് എ.വത്സലന്‍, ഡോ.കെ കുഞ്ഞാലി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ കുഞ്ഞാലി, പി.എം മുസമ്മില്‍, കെ.ജെ മത്തായി, പി.സന്തോഷ് സംസാരിച്ചു.
















